|    Jan 19 Thu, 2017 10:40 pm
FLASH NEWS

വാഹനപരിശോധനയ്ക്കിടെ അപകടം; പോലിസിനെതിരേ മനുഷ്യാവകാശ കമ്മീഷന്‍ അനേ്വഷണത്തിന്

Published : 23rd September 2016 | Posted By: SMR

തിരുവനന്തപുരം: പോലിസ് പരിശോധനയ്ക്കിടെ നിയന്ത്രണം വിട്ട് മറിഞ്ഞ് റോഡില്‍ കിടന്ന യുവാക്കളെ പോലിസ് വഴിയില്‍ ഉപേക്ഷിച്ചു പോയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ബൈക്കിന്റെ ഹാന്‍ഡിലില്‍ എസ്‌ഐ പിടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ടാണ് വാഹനം മറിഞ്ഞത്. രക്തം വാര്‍ന്ന് റോഡില്‍ കിടന്ന യുവാക്കളെ പോലിസ് ഉപേക്ഷിച്ച് പോയെന്നായിരുന്നു പരാതി.
പരിക്കേറ്റ യുവാവിന് വിദഗ്ധ ചികില്‍സ നല്‍കാത്ത സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിനെതിരേയും കമ്മീഷന്‍ അനേ്വഷണം നടത്തും. മനുഷ്യാവകാശ കമ്മീഷന്റെ അനേ്വഷണ വിഭാഗത്തോട് സംഭവത്തെ ക്കുറിച്ച് അനേ്വഷണം നടത്തി വിശദീകരണം സമര്‍പ്പിക്കാന്‍ ജുഡീഷ്യല്‍ അംഗം പി മോഹന്‍ദാസ് ഉത്തരവിട്ടു. കമ്മീഷന്‍ അനേ്വഷണ വിഭാഗം ഡിവൈഎസ്പി സി വിനോദിനാണ് അനേ്വഷണ ചുമതല. റിപോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കണം. കേസ് ഒക്‌ടോബറില്‍  പരിഗണിക്കും.
മെഡിക്കല്‍ കോളജ് ആശുപത്രി ഐസിയുവില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന വെട്ടുകാട് നൗഫി മന്‍സിലില്‍ നൗഫിക്ക് ആശുപത്രി അധികൃതര്‍ ചികില്‍സ നല്‍കുന്നില്ലെന്ന പരാതിയെ കുറിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്രണ്ട് അടിയന്തര വിശദീകരണം സമര്‍പ്പിക്കണം. ഗുരുതരാവസ്ഥയിലുള്ള നൗഫിയെ ആശുപത്രിയില്‍ നിന്നും വിടുതല്‍ ചെയ്ത് അറസ്റ്റ് ചെയ്യാനാണ് പോലിസിന്റെ നീക്കമെന്ന് നൗഫിയുടെ അമ്മ ഷാഹിദ കമ്മീഷന് മൊഴി നല്‍കി. ചികില്‍സയുടെ വിശദാംശങ്ങള്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് സമര്‍പ്പിക്കണം. കോവളം വാഴമുട്ടത്ത് ഈമാസം 19നായിരുന്നു സംഭവം. അപകടത്തില്‍ പരിക്കേറ്റ എസ്‌ഐയും ആശുപത്രിയിലാണ്. റെയില്‍വേ ട്രാക്കില്‍ സ്‌കൂട്ടര്‍
ഉപേക്ഷിച്ചു: ഒഴിവായത് വന്‍ ദുരന്തം
വടകര: ചോറോട് ഗെയിറ്റിന് സമീപം റെയില്‍വേ ട്രാക്കില്‍ മോഷ്ടിച്ച സ്‌കൂട്ടര്‍ ഉപേക്ഷിച്ചു. സംഭവത്തില്‍ ഒഴിവായത് വന്‍ ദുരന്തം. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് ദുരൂഹ സാഹചര്യത്തില്‍ സ്‌കൂട്ടര്‍ റെയില്‍പാളത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടത്. ഈ സമയം തിരുവനന്തപുരത്ത് നിന്നു കണ്ണൂരിലേക്ക് പോവുന്ന ജനശതാബ്ദി എക്‌സ്പ്രസ് സ്‌കൂട്ടറില്‍ കയറിയിറങ്ങിയെങ്കിലും സ്‌കൂട്ടര്‍ തകര്‍ന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
ലോക്കോ പൈലറ്റ് അധികൃതര്‍ക്ക് നല്‍കിയ വിവരത്തെ തുടര്‍ന്ന് വടകര പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചോറോട് പള്ളിത്താഴയില്‍ നിന്നു മോഷണം പോയ സ്‌കൂട്ടറാണെന്ന് വ്യക്തമായത്. പള്ളിത്താഴ പിവിസി ഹൗസില്‍ ജാസിറിന്റെ ഉടമസ്ഥതയിലുള്ള സുസുകി ആക്‌സസ് സ്‌കൂട്ടറാണിത്.
റെയില്‍വേ പാളത്തില്‍ സ്‌കൂട്ടര്‍ ഉപേക്ഷിച്ച സംഭവത്തില്‍ ട്രെയിന്‍ അട്ടിമറി എന്നായിരുന്നു പോലിസിന്റെയും റെയില്‍വേ സുരക്ഷാ സേനയുടെയും ആദ്യ നിഗമനം. എന്നാല്‍, പ്രദേശം കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തില്‍ സാമൂഹിക വിരുദ്ധരുടെ അതിക്രമമാണ് നടന്നതെന്നാണ് തെളിഞ്ഞിട്ടുള്ളത്. എങ്കിലും സംഭവം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും,  ട്രെയിന്‍ അട്ടിമറിയുമായി ബന്ധപ്പെട്ടാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുള്ളതെും വടകര സിഐ ഉമേഷ് പറഞ്ഞു.
അതേസമയം, ജാസിറിന്റെ വീടിന് സമീപം നിര്‍ത്തിയിട്ട പള്‍സര്‍ ബൈക്കും അഗ്നിക്കിരയാക്കിയിട്ടുണ്ട്. പള്ളിത്താഴ അര്‍ഷാദിന്റെ ബൈക്കാണ് തീവച്ച് നശിപ്പിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക