|    May 24 Wed, 2017 12:33 am
FLASH NEWS

വാഹനപരിശോധനയ്ക്കിടെ അപകടം: മനുഷ്യാവകാശ കമ്മീഷന്‍ അനേ്വഷണത്തിന്

Published : 22nd September 2016 | Posted By: Navas Ali kn

kerala-police

തിരുവനന്തപുരം: പോലിസ് പരിശോധനക്കിടെ നിയന്ത്രണം വിട്ട് മറിഞ്ഞ് റോഡില്‍ കിടന്ന യുവാക്കളെ പോലിസ് വഴിയില്‍ ഉപേക്ഷിച്ച് പോയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.  ബൈക്കിന്റെ ഹാന്‍ഡിലില്‍ എസ്‌ഐ പിടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ടാണ് വാഹനം മറിഞ്ഞത്. രക്തം വാര്‍ന്ന് റോഡില്‍ കിടന്ന യുവാക്കളെ പോലിസ് ഉപേക്ഷിച്ച് പോയെന്നായിരുന്നു പരാതി
പരിക്കേറ്റ യുവാവിന് വിദഗ്ധ ചികില്‍സ നല്‍കാത്ത സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിനെതിരെയും കമ്മീഷന്‍ അനേ്വഷണം നടത്തും. മനുഷ്യാവകാശ കമ്മീഷന്റെ അനേ്വഷണ വിഭാഗത്തോട് സംഭവത്തെ കുറിച്ച് അനേ്വഷണം നടത്തി വിശദീകരണം സമര്‍പ്പിക്കാന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് ഉത്തരവിട്ടു. കമ്മീഷന്‍ അനേ്വഷണ വിഭാഗം ഡിവൈഎസ്പി, സി വിനോദിനാണ് അനേ്വഷണ ചുമതല. റിപോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കണം. കേസ് ഒക്‌ടോബറില്‍ തിരുവനന്തപുരത്ത് പരിഗണിക്കും.
മെഡിക്കല്‍ കോളജ് ആശുപത്രി ഐസിയുവില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന വെട്ടുകാട് നൗഫി മന്‍സിലില്‍ നൗഫിക്ക് ആശുപത്രി അധികൃതര്‍ ചികില്‍സ നല്‍കുന്നില്ലെന്ന പരാതിയെ കുറിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്രണ്ട് അടിയന്തര വിശദീകരണം സമര്‍പ്പിക്കണം. ഗുരുതരാവസ്ഥയിലുള്ള നൗഫിയെ ആശുപത്രിയില്‍ നിന്നും വിടുതല്‍ ചെയ്ത് അറസ്റ്റ് ചെയ്യാനാണ് പോലിസിന്റെ നീക്കമെന്ന് നൗഫിയുടെ മാതാവ് ഷാഹിദ കമ്മീഷന് നേരിട്ട് മൊഴി നല്‍കി. ചികില്‍സയുടെ വിശദാംശങ്ങള്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് സമര്‍പ്പിക്കണം. കോവളം വാഴമുട്ടത്ത് ഈമാസം 19 നായിരുന്നു സംഭവം. അപകടത്തില്‍ പരിക്കേറ്റ എസ്‌ഐയും ബൈക്ക് യാത്രികരായ യുവാക്കളും ആശുപത്രിയിലാണ്. ഹെല്‍മറ്റ് ധരിക്കാത്ത യുവാവ്് ഓടിച്ചിരുന്ന ബൈക്കിന്റെ ഹാന്‍ഡിലില്‍ എസ്‌ഐ വലിച്ച് തള്ളിയിടുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. നിയന്ത്രണം വിട്ട് ബൈക്കില്‍ നിന്നും വീണ യുവാക്കള്‍ രക്തമൊലിച്ച് റോഡില്‍ കിടക്കുമ്പോള്‍ നിസാര പരിക്കേറ്റ എസ്‌ഐയെ പോലിസുകാര്‍ ആശുപത്രിയില്‍ കൊണ്ടുപോയി. യുവാക്കള്‍ അരമണിക്കൂര്‍ റോഡില്‍ കിടന്നു. ഷിബുവിന്റെ നട്ടെല്ലിനും പല്ലുകള്‍ക്കും പൊട്ടലും കൈക്ക് ഒടിവുമുണ്ട്. പോലിസിനെതിരെ സിറ്റി പോലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും പരാതിയില്‍ പറയുന്നു. പോലിസുകാരെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും തങ്ങള്‍ക്കെതിരെ തെറ്റായ പ്രചരണം നടത്തുകയാണെന്നും പരാതിയിലുണ്ട്. ദൃക്‌സാക്ഷികളുടെ മൊഴി എടുക്കണമെന്നും ആവശ്യപ്പെടുന്നു. നൗഫിയുടെയും ഷിബുവിന്റെയും മാതാക്കള്‍ സമര്‍പ്പിച്ച പരാതികളിലാണ് കമ്മീഷന്റെ നടപടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day