|    Aug 17 Thu, 2017 1:02 am
FLASH NEWS
Home   >  Kerala   >  

മലപ്പുറത്ത് എസ്‌ഐയെ തട്ടികൊണ്ട്‌പോകാന്‍ ശ്രമം

Published : 20th October 2016 | Posted By: mi.ptk

kidnap
മലപ്പുറം: തേഞ്ഞിപ്പാലത്ത് എസ്‌ഐയെ തട്ടികൊണ്ട് പോകാന്‍ ശ്രമം. തേഞ്ഞിപ്പാലം എസ്‌ഐ അഭിലാഷിനെയാണ് തട്ടികൊണ്ട് പോകാന്‍ ശ്രമം നടന്നത്. ബുധനാഴ്ച രാത്രി 9 മണിയോടെ വാഹന പരിശോധനക്കിടെയായിരുന്നു സംഭവം. തേഞ്ഞിപ്പാലത്തിനടുത്ത് കോഹിനൂര്‍ പാതയില്‍ വാഹന പരിശോധനക്കിടെ വന്ന കാര്‍ പോലീസ് തടഞ്ഞു നിര്‍ത്തുകയായിരുന്നു. കാറില്‍ നാല് പേരുണ്ടായിരുന്നു. വാഹന പരിശോധനക്കിടെ ഒരു ബാഗിള്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പിന്‍സീറ്റിലിരുന്ന രണ്ട് പേരെ എസ്‌ഐ കാറില്‍നിന്നിറക്കി. ഇവരെ ചോദ്യം ചെയ്യുന്നതിനിടെ മറ്റ് രണ്ട്‌പേര്‍ എസ്‌ഐയെ കാറിലേക്ക് പിടിച്ചുകയറ്റുകയായിരുന്നു.
ഉടന്‍ തന്നെ മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ ജീപ്പില്‍ കാറിനെ പിന്തുടര്‍ന്നാണ് എസ്‌ഐയെ രക്ഷപ്പെടുത്തിയത്. എന്നാല്‍ കാറിന് നേരെ കല്ലെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സംഘം ഓടി രക്ഷപ്പെട്ടു. അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കാറില്‍ നിന്നും ആയുധങ്ങള്‍ കൂടാതെ മുഖം മൂടിയും ഗ്ലൗസും കണ്ടെത്തിയിട്ടുണ്ട്. സംഘത്തിനായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ക്വട്ടേഷന്‍ സംഘമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക