|    Jan 18 Wed, 2017 1:46 pm
FLASH NEWS

വാഹനനിയന്ത്രണം: സ്ത്രീകളെ ഒഴിവാക്കരുതെന്ന ഹരജി തള്ളി

Published : 20th February 2016 | Posted By: SMR

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒറ്റ/ഇരട്ട നമ്പര്‍ പ്രകാരമുള്ള വാഹനങ്ങളുടെ നിയന്ത്രണത്തില്‍ നിന്ന് സ്ത്രീകളെയും ഇരുചക്ര വാഹനങ്ങളെയും ഒഴിവാക്കിയതിനെതിരേ സമര്‍പ്പിച്ച ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി.
ഹരജി അപക്വമാണെന്നും അത് ഹരജിക്കാരനു പ്രചാരം കിട്ടാന്‍വേണ്ടി സമര്‍പ്പിച്ചതാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഡല്‍ഹി സ്വദേശിയായ കരുണ ചാറ്റ് വാള്‍ ആണ് മാധ്യമ റിപോര്‍ട്ടുകള്‍ അടിസ്ഥാനമാക്കി ഹരജി നല്‍കിയത്.
ഗതാഗത നിയന്ത്രണത്തില്‍നിന്ന് സ്ത്രീകളെയും ഇരുചക്ര വാഹനങ്ങളെയും ഒഴിവാക്കരുതെന്ന നിര്‍ദേശം ഡല്‍ഹി സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നും 60 ശതമാനം വായുമലിനീകരണവും ഇരുചക്ര വാഹനങ്ങള്‍ കൊണ്ടാണുണ്ടാവുന്നതെന്നും ഹരജിയില്‍ ബോധിപ്പിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 56 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക