|    Dec 19 Wed, 2018 1:06 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വാഹനനിയന്ത്രണം യുക്തിഭദ്രം: ഹൈക്കോടതി

Published : 14th November 2018 | Posted By: kasim kzm

കൊച്ചി: ശബരിമലയില്‍ സ്ത്രീപ്രവേശനമാവാമെന്ന സുപ്രിംകോടതി വിധിക്കെതിരേ നടന്ന അക്രമസംഭവങ്ങളെ തുടര്‍ന്ന് ശബരിമലയില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന വാഹനനിയന്ത്രണം യുക്തിഭദ്രമെന്ന് ഹൈക്കോടതി. ക്രമസമാധാന പാലനവും നിയമവാഴ്ചയും കണക്കിലെടുക്കുമ്പോള്‍ വാഹനങ്ങള്‍ പ്രാദേശിക പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിര്‍ദേശത്തെ കുറ്റപ്പെടുത്താനാവില്ലെന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ശബരിമലയെ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ച് കൊണ്ടുവന്ന നിര്‍ദേശങ്ങളെ ചോദ്യംചെയ്തു ചേര്‍ത്തല സ്വദേശി കെ എ അഭിജിത്ത് സമര്‍പ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം പറഞ്ഞത്.
പ്രാദേശിക പോലിസ് സ്‌റ്റേഷനുകളില്‍ നിന്നു പാസ് നേടിയ വാഹനങ്ങളെ മാത്രമേ ശബരിമലയില്‍ പ്രവേശിപ്പിക്കൂയെന്ന സര്‍ക്കാര്‍ ഉത്തരവ് ഭക്തര്‍ക്ക് പ്രയാസങ്ങളുണ്ടാക്കുമെന്നു ഹരജിക്കാരന്‍ വാദിച്ചു. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കേരളാ പോലിസ് ആക്റ്റിന്റെയും മോട്ടോര്‍വാഹന നിയമത്തിന്റെയും ലംഘനമാണെന്നും ഹരജിക്കാരന്‍ വാദിച്ചു.
ശബരിമലയിലെ ക്രമസമാധാന പ്രശ്‌നം പരിഗണിച്ചാണ് സര്‍ക്കാരിന്റെ തീരുമാനമെന്നു കോടതി ഈ വാദങ്ങള്‍ക്ക് മറുപടി നല്‍കി. സര്‍ക്കാര്‍ തീരുമാനത്തില്‍ എന്ത് തെറ്റാണുള്ളത്. ശബരിമലയില്‍ പോവണമെന്നു ഹരജിക്കാരന് ആഗ്രഹമുണ്ടെങ്കില്‍ സര്‍ക്കാര്‍ നിര്‍ദേശം പാലിക്കണം. ക്രമസമാധാന പ്രശ്‌നം മൂലം കൊണ്ടുവന്ന ഒരു നിര്‍ദേശത്തെ ആര്‍ക്കും കുറ്റപ്പെടുത്താനാവില്ല. ഇത് ഒരു യുക്തിഭദ്രമായ നിയന്ത്രണമാണ്. സര്‍ക്കാര്‍ തീരുമാനം എങ്ങനെയാണ് ഹരജിക്കാരന്റെ മൗലികാവകാശങ്ങളെ ഹനിക്കുക. ചിലര്‍ ശബരിമലയില്‍ മറ്റുള്ളവരുടെ സഞ്ചാര സ്വാതന്ത്ര്യത്തെ തടയുകയാണ്. അതിനെ നേരിടാനാണ് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. തെറ്റായ കാര്യങ്ങള്‍ നടക്കാതിരിക്കലും പൊതുതാല്‍പര്യം സംരക്ഷിക്കലുമാണ് കോടതിയുടെ കടമ.
സര്‍ക്കാര്‍ തീരുമാനം പ്രവേശന പാസ് നല്‍കുന്ന പോലെ കണ്ടാല്‍ മതിയെന്നും കോടതി വ്യക്തമാക്കി. ഈ നിരീക്ഷണങ്ങളെ തുടര്‍ന്ന് ഹരജിക്കാരന്‍ ഹരജി പിന്‍വലിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss