|    Aug 18 Fri, 2017 10:29 am
FLASH NEWS

വാഹനത്തില്‍ കടത്തുകയായിരുന്ന 600 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചു

Published : 8th November 2016 | Posted By: SMR

കൊച്ചി: വാഹനത്തില്‍ കടത്തുകയായിരുന്ന 600 ലിറ്റര്‍ സ്പിരിറ്റ് ചേരാനല്ലൂരില്‍ പോലിസ് പിടികൂടി. ഇന്നലെ വൈകീട്ട് ആറിന്് ചേരാനല്ലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപംവച്ചാണ് പോലിസ് പിടികൂടിയത്. ക്വാളിസ് വാഹനത്തില്‍ 35 ലിറ്ററിന്റെ 17 കന്നാസുകളിലാണ് സ്പിരിറ്റ് കടത്തിയത്. വാഹനത്തിന്റെ പിന്നിലാണ് സൂക്ഷിച്ചിരുന്നത്. കളമശ്ശേരിയില്‍നിന്നും കണ്ടെയ്‌നര്‍ റോഡുവഴി വാഹനം വരുമ്പോള്‍ ഏലൂര്‍ ഇലഞ്ഞിക്കല്‍ ക്ഷേത്രത്തിന് സമീപംവച്ചു ട്രാഫിക് പോലിസ് കൈകാണിച്ചെങ്കിലും വാഹനം നിര്‍ത്താതെ പോയി. തുടര്‍ന്ന് വയര്‍ലെസ് വഴി വിവരം ചേരാനല്ലൂര്‍ സിഗ്നല്‍ കവലയിലെ പോലിസിനെ അറിയിച്ചു. അവിടെയും പോലിസ് കൈകാണിച്ചെങ്കിലും വാഹനം നിര്‍ത്തിയില്ല. ദേശീയപാത 17ല്‍ ചേരാനല്ലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം പോലിസ് നില്‍ക്കുന്നതു കണ്ടുവാഹനം ഇടറോഡിലേക്ക് ഓടിച്ചുകയറ്റിയശേഷം ഡ്രൈവര്‍ വാഹനം ഉപേക്ഷിച്ചു കടന്നുകളഞ്ഞു. ഡ്രൈവര്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക