|    Jul 29 Sat, 2017 12:43 am
FLASH NEWS
Home   >  News now   >  

വാഹനത്തിന് സൈഡ് നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം: യുവാവ് കുത്തേറ്റ് മരിച്ചു

Published : 5th July 2016 | Posted By: sdq

Shabeer-murder-Nilamburനിലമ്പൂര്‍: വാഹനത്തിന് സൈഡ് നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ യുവാവ്  കുത്തേറ്റ് മരിച്ചു. മൂത്തേടം വെള്ളാരമുണ്ട വട്ടപ്പാടം കുഞ്ഞിമുഹമ്മദിന്റെ മകന്‍ കോര്‍മത്ത് മുഹമ്മദ് ഷബീര്‍(22) ആണ് കുത്തേറ്റ് മരിച്ചത്. കരുളായി പിലാക്കോട്ടുപാടത്ത് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. സംഭവത്തിലെ പ്രതികളായ മൂന്ന് പേരെ പൂക്കോട്ടുംപാടം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കരുളായി കൊളവട്ടം സ്വദേശി പണിക്കേവീട്ടില്‍ മുനീര്‍, കരുളായി പിലാക്കോട്ടുപാടം താഴത്തേപീടിക റസാഖ്, മുഹസീര്‍ എന്നിവര്‍ സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.
കഴിഞ്ഞ ദിവസം കരുളായി വാരിക്കല്‍ പ്രദേശത്തുള്ള ഒരു കൂട്ടം യുവാക്കളുമായി പ്രതികള്‍ റോഡില്‍ വെച്ച് കാറിന് സൈഡ് നല്‍കാത്തതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാകുകയും അടിപിടിയില്‍ കലാശിക്കുകയും ചെയ്തിരുന്നു. ഇതില്‍ പരിക്കേറ്റ സംഘത്തെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രാത്രിയോടെ പോലീസിന്റെ സാന്നിധ്യത്തില്‍ ഇരു കൂട്ടരെയും വിളിച്ച് രമ്യതയില്‍ എത്തിച്ചിരുന്നു. എന്നാല്‍ ഇവരില്‍ ഒരു സംഘം പിലാക്കോട്ടുപാടം യത്തിംഖാനയുടെ മുന്നില്‍ വെച്ച് പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറ് തടയുകയും വീണ്ടും ഏറ്റമുട്ടല്‍ ഉണ്ടാകുകയും ചെയ്യുകയായിരുന്നു. ഇതിനിടയിലാണ് ഷബീര്‍ കുത്തേറ്റ് മരിച്ചത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. കരുളായിയിലെ തുണിക്കടയിലെ സെയില്‍സ്മാനായിരുന്നു ഷബീര്‍. മാതാവ്: മുണ്ടോടന്‍ സക്കീന, സഹോദരങ്ങള്‍ സജ്‌ന, ഷഫീഖ്, ഷഹിന.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക