|    Oct 22 Mon, 2018 12:54 am
FLASH NEWS

വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് ഡ്രൈവറെ മര്‍ദിച്ചതായി പരാതി

Published : 13th September 2017 | Posted By: fsq

 

വടകര: വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് ടാക്‌സി ഡ്രൈവറെ മര്‍ദച്ചതായി പരാതി. ചോമ്പാല എരിക്കിന്‍ചാലിലെ കൂട്ടായി ഹൗസില്‍ അര്‍ഷാദ്(32)നാണ് പരിക്കേറ്റത്. ഇയാള്‍ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. മറ്റൊരു ഫാമിലിയുമായി വയനാട് മീനങ്ങാടിയില്‍ പോയി തിരിച്ചു വരുന്ന സമയത്ത് 12ാം മൈല്‍ വച്ചാണ് അക്രമം നടന്നത്. വെള്ളമുണ്ട പോലിസ്‌സ്റ്റേഷന്‍ റോഡ് മുതല്‍ ചുരം വരെ റോഡ് വളരെ മോശമായതിനാല്‍ പതുക്കെ വാഹനം ഓടിച്ച് വരികയായിരുന്നു ഇയാള്‍. ഇതിനിടെ 12ാം മൈലില്‍ എത്തിയപ്പോള്‍ പിന്നിലെത്തിയ രണ്ട് സ്വകാര്യ കാറുകള്‍ ഹോണടിക്കുകയും സൈഡ് കൊടുത്തില്ലെന്നും പറഞ്ഞ് വാഹനം തടയുകയും അര്‍ഷാദിനെ പിടിച്ച് പുറത്തിട്ട് അഞ്ചോളം വരുന്ന യുവാക്കള്‍ ചേര്‍ന്ന് മര്‍ദിക്കുകയുമായിരുന്നു. അക്രമിക്കുന്നത് കണ്ട് നാട്ടുകാര്‍ ഇടപെട്ടെങ്കിലും അവരോടും അക്രമി സംഘം തട്ടിക്കയറി. തുടര്‍ന്ന് നാട്ടുകാര്‍ പോ ലിസിനെ വിളിച്ച് വരുത്തി അക്രമി സംഘത്തെ ഏല്‍പ്പിച്ചു. വെള്ളമുണ്ട പോലിസ് സ്റ്റേഷനിലെത്തിയ അര്‍ഷാദിനോട് നിങ്ങള്‍ എന്താണ് സൈഡ് കൊടുക്കാതിരുന്നതെന്നും പറഞ്ഞ് പോലിസ് അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുകയാണ് ചെയ്തതെന്ന് ഇയാള്‍ പറഞ്ഞു. നടന്ന സംഭവങ്ങള്‍ പോലിസിനോട് വിവരിച്ചെങ്കിലും സ്റ്റേഷനിലുണ്ടായിരുന്ന എഎസ്‌ഐ അതൊന്നും മുഖവിലക്കെടുത്തില്ലെന്നും പരാതിയുണ്ട്. പിന്നീട് തന്റെ വാഹനത്തില്‍ സ്ത്രീകളല്ലെ, അവരെ നാട്ടിലെത്തിക്കണമെന്ന് പോലിസ് പറഞ്ഞതിനെ തുടര്‍ന്ന് അര്‍ഷാദ് നാട്ടിലേക്ക് തിരിക്കുകയും ഏകദേശം ചുരം എത്താറയപ്പോഴേക്കും അക്രമിച്ച സംഘത്തിന്റെ വാഹനങ്ങള്‍ തന്റെ വാഹനത്തിന് മുന്നില്‍ കൂടി യാത്ര ചെയ്യുന്നതാണ് കാണാന്‍ കഴിഞ്ഞത്. തന്റെ സുഹൃത്ത് വഴി വെള്ളമുണ്ട പോലിസ് സ്റ്റേഷനിലേക്ക് സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പോയപ്പോള്‍ അങ്ങിനെ ഒരു സംഭവം നടന്നതായും പിന്നീട് അവര്‍ തന്നെ ഒത്തുതീര്‍പ്പാക്കി പോയെന്നുമാണ് വെള്ളമുണ്ട സ്റ്റേഷനില്‍ നിന്ന് പറഞ്ഞത്. ഇതേ തുടര്‍ന്ന് അവര്‍ മുഖേന പരാതി നല്‍കിയിരിക്കുകയാണ്. ശരീരത്തിലെ പല ഭാഗങ്ങളിലായി പരിക്കേറ്റ അര്‍ഷാദിന് ദിവസങ്ങളോളമുള്ള വിശ്രമം ആവശ്യപ്പെട്ടിരിക്കുകയാണ് ഡോക്ടര്‍മാര്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss