|    Jan 22 Sun, 2017 3:41 pm
FLASH NEWS

വാഹനത്തിന്റെ ലോഡിങ് ബോക്‌സ് തട്ടി പോസ്റ്റുകള്‍ ഒടിഞ്ഞു; വൈദ്യുതി തകരാറിലായി

Published : 20th October 2016 | Posted By: SMR

മാള: അശ്രദ്ധയോടെയെടുത്ത വാഹനത്തിന്റെ ലോഡിങ് ബോക്‌സ് തട്ടി വൈദ്യുതി പോസ്റ്റുകള്‍ ഒടിയുകയും ലൈനുകള്‍ പൊട്ടി വീഴുകയും ചെയ്തു. കഴിഞ്ഞ ദിവസം വൈകീട്ട് ആറരയോടെ എരവത്തൂരിനും കൊച്ചുകടവിനുമിടയില്‍ കാട്ടൂത്തറ ഭാഗത്താണ് സംഭവം. ലോഡിറക്കിയ ശേഷം ഹൈഡ്രോളിക്ക് നിയന്ത്രണത്തിലുള്ള ലോഡിങ് ബോക്‌സ് താഴ്ത്താതെ റോഡിലേക്ക് കയറ്റിയതിനാലാണ് പോസ്റ്റുകള്‍ ഒടിയാനും ലൈനുകള്‍ പൊട്ടി വീഴാനും കാരണമെന്നാണ് സംശയിക്കുന്നത്. മാള 66 കെ വി സബ്‌സ്‌റ്റേഷനില്‍ നിന്നും കൊച്ചുകടവിലെ വിവിധ ട്രാന്‍സ്‌ഫോര്‍മറുകളിലേക്ക് വൈദ്യുതി എത്തിക്കുന്ന 11 കെവി ലൈനും എല്‍ടി ലൈനുമാണ് വാഹനം വലിച്ചു പൊട്ടിച്ചത്. ഇതോടൊപ്പം 11 കെവി ലൈനിന്റെ രണ്ട് പോസ്റ്റുകള്‍ ഒടിഞ്ഞതിനൊപ്പം ചെരിയുകയും മറ്റൊരു പോസ്റ്റ് ചെരിയുകയും ചെയ്തിരുന്നു. റോഡില്‍ നിന്ന് പത്ത് മീറ്ററിലധികം ദൂരമുള്ളിടത്ത് കരിങ്കല്ല് തട്ടി വന്ന വാഹനമാണ് പെട്ടി താഴ്ത്താതെ വൈദ്യുതി ലൈനുകള്‍ തകരാറിലാക്കിയത്. കെഎസ്ഇബിയുടെ അന്വേഷണത്തിനൊടുവില്‍ ലൈന്‍ തകരാറിലാക്കിയ വാഹനം തിരിച്ചറിഞ്ഞു. സമീപത്തെ സിമന്റ്കട്ട നിര്‍മാണ കേന്ദ്രത്തിലേക്ക് കരിങ്കല്ലുമായി വന്ന വാഹനം അശ്രദ്ധമായെടുത്തതാണ് കാരണമെന്നാണ് കെഎസ്ഇബി ഉദ്യോഗസ്ഥരും പറയുന്നത്. 25000 രൂപയുടെ നഷ്ടമാണ് സംഭവിച്ചതെന്നും വാഹന ഉടമകളില്‍ നിന്ന് നഷ്ടം ഈടാക്കാനായുള്ള നടപടികള്‍ പുരോഗമിക്കുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വൈദ്യുതി തടസ്സം മൂലം കുഴൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ ജനങ്ങള്‍ ഏറെ വലഞ്ഞു. സാമൂഹിക പ്രവര്‍ത്തകരായ ചിലര്‍ വൈദ്യുതി സെക്ഷനുമായി ബന്ധപ്പെട്ട് സംസാരിച്ചതിനെ തുടര്‍ന്ന് രാത്രി 8:45 ഓടെ തകരാറിലായ ലൈനുകള്‍ വിച്ചേദിച്ച് അന്നമനട ഇലക്ട്രിക്കല്‍ സെക്ഷനു കീഴില്‍ നിന്നുള്ള വൈദ്യുതി ലൈനിലേക്ക് ലിങ്ക് ചെയ്ത് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക