|    Nov 24 Fri, 2017 5:24 am
FLASH NEWS

വാഹനങ്ങൡ കടത്തുകയായിരുന്ന മദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍

Published : 2nd August 2017 | Posted By: fsq

 

ശ്രീകണ്ഠപുരം: വില്‍പനയ്ക്കായി കാറിലും ബൈക്കിലുമാിയി കടത്തിയ 46 കുപ്പി വിദേശമദ്യവുമായി രണ്ടുപേരെ ശ്രീകണ്ഠപുരം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി പി ജനാര്‍ദ്ദനനും സംഘവും അറസ്റ്റ് ചെയ്തു. കെഎല്‍ 01 എഡി 5313 സാന്‍ട്രോ കാറില്‍ 10 ലിറ്റര്‍ മദ്യം കടത്തിയ മാണിയൂരിലെ മീനോത്ത് പുല്ലാഞ്ഞിയോടന്‍ എം പി അരുണ്‍കുമാറി(35)നെ മയ്യില്‍ ടൗണില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. കെഎല്‍ 59 ജി 4722 സ്‌കൂട്ടിയില്‍ 36 കുപ്പി മദ്യവുമായാണ് എരുവശ്ശേരിയിലെ കിഴക്കേ നിരപ്പേല്‍ ചുട്ടാപ്പി രമേശ(45)നെ ചെമ്പേരിയില്‍ വച്ചുമാണ് അറസ്റ്റുചെയ്തത്. പ്രിവന്റീവ് ഓഫിസര്‍ കെ ദിനേശന്‍, സിഇഒ മാരായ എം വി അഷ്‌റഫ്, പി വി പ്രകാശന്‍, പി ഷിബു, എം വി പ്രദീപന്‍ പി വി ഉജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതികളെയും വാഹനങ്ങളും കോടതിയില്‍ ഹാജരാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക