|    Apr 21 Sat, 2018 11:44 am
FLASH NEWS
Home   >  Kerala   >  

വാഹനങ്ങില്‍ കുട്ടികളെ ഒറ്റക്കിരുത്തി പോകുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍വാഹന വകുപ്പ്

Published : 28th September 2016 | Posted By: mi.ptk

child-in-car

തിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ കുട്ടികളെ വാഹനത്തിനുള്ളില്‍ ഒറ്റക്കിരുത്തി പോകുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍വാഹന വകുപ്പ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വാഹനങ്ങളില്‍ തനിച്ചിരുത്തി രക്ഷിതാക്കള്‍ ഷോപ്പിങിനും ഭക്ഷണം കഴിക്കാനും മറ്റും പോകുന്നത് പതിവാണെന്നും ഇത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകാറുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.
വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പോകുന്നവര്‍ കുട്ടികളെ ഒറ്റക്കിരുത്തി പോകരുതെന്നും ഇങ്ങനെ പോകുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മോട്ടോര്‍വാഹന വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
കുട്ടികളെ വാഹനങ്ങളില്‍ ഒറ്റക്കിരുത്തി പോകുന്നതുമൂലം കുട്ടികള്‍ ശ്വാസംമുട്ടി മരിച്ച സംഭവങ്ങള്‍പോലും ഉണ്ടായിട്ടുണ്ട്. പലപ്പോഴും വാഹനങ്ങള്‍ ഓഫാക്കുക പോലും  ചെയ്യാതെയാണ് ഇവര്‍ പോകാറ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് നിയമം കര്‍ശനമാക്കുന്നതെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ വ്യക്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss