|    Jul 28 Fri, 2017 2:30 am
FLASH NEWS

വാഹനങ്ങള്‍ മോഷ്ടിച്ച യുവാവ് അറസ്റ്റില്‍

Published : 10th August 2016 | Posted By: SMR

പാറശ്ശാല: പാറശാല കല്ലിംഗല്‍ ഓട്ടോ മൊബൈല്‍സിന് മുന്നില്‍ നിന്ന് ഓട്ടോറിക്ഷ, പള്ളിച്ചല്‍ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ നിന്നും ബൈക്കുകള്‍ എന്നിവ മോഷ്ടിച്ച യുവാവ് അറസ്റ്റില്‍.
പാറശാല പൊന്‍വിള കിഴക്കേക്കര വീട്ടില്‍ ഷിജിന്‍(24)ആണ് അറസ്റ്റിലായത്. ജൂലൈ 30 രാത്രി ഇടിച്ചക്കപ്ലാമൂട് കല്ലിംഗല്‍ ഓട്ടോമൊബൈല്‍സ് ഷോറൂമില്‍ നിന്ന് ഓട്ടോറിക്ഷ മോഷണം പോയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.
മോഷ്ടിച്ച ഓട്ടോറിക്ഷ പൊളിച്ചുവില്‍ക്കാനുള്ള ശ്രമം നടക്കുന്നതിനിടയില്‍ തിരുവനന്തപുരം റൂറല്‍ എസ്പി ഷെഫിന്‍ അഹമ്മദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നെയ്യാറ്റിന്‍കര ഡിവൈഎസ്പി എം കെ സുല്‍ഫിക്കര്‍, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈഎസ്പി സുരേഷ്‌കുമാര്‍, പാറശാല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജെ സന്തോഷ്‌കുമാര്‍ എന്നിവരുടെ  നേതൃത്വത്തില്‍് പ്രതിയെ പിടികൂടിയത്.
പ്രതിയില്‍ നിന്നും മെഡിക്കല്‍ കോളജ് നേമം, വിളപ്പില്‍ശാല മേഖലകളില്‍ നടന്ന വാഹന മോഷണങ്ങളെ കുറിച്ചുള്ള വിശദവിവരങ്ങള്‍ പോലിസിന് ലഭിച്ചിട്ടുണ്ട്. നാട്ടില്‍ മാന്യനായി നടക്കുന്ന ഓട്ടോറിക്ഷാ ഡ്രൈവറാണ് ഷിജിനെന്ന് പോലിസ് പറഞ്ഞു. ഇയാളുടെ മോഷണങ്ങളെല്ലാം തന്നെ വൈകീട്ട് ഏഴിനും 11നും ഇടക്കുള്ള സമയങ്ങളിലാണ്.
ആര്‍ക്കും സംശയമുണ്ടാകാത്ത രീതിയില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ഓട്ടോറിക്ഷകളില്‍ അതേ വാഹനത്തിന്റെ ഡ്രൈവര്‍ എന്ന് ധരിപ്പിക്കുന്ന രീതിയില്‍ കാക്കിയിട്ടുവന്ന് ലോക്ക് പൊട്ടിച്ച് വയര്‍ ഷോട്ട് ചെയ്ത് വാഹനം മോഷ്ടിക്കുന്നതാണ് ഇയാളുടെ രീതി. ഷിജിന്റെ അറസ്റ്റോടുകൂടി ജില്ലയിലെ തെളിയിക്കപ്പെടാത്ത പല വാഹനമോഷണ കേസുകളിലും തുമ്പുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പോലിസ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക