|    Nov 21 Wed, 2018 1:18 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വാഹനങ്ങള്‍ തകര്‍ത്ത പോലിസുകാരെക്കുറിച്ച് റിപോര്‍ട്ട് നല്‍കണം: ഹൈക്കോടതി

Published : 6th November 2018 | Posted By: kasim kzm

കൊച്ചി: യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രിംകോടതി വിധിക്കെതിരേ ശബരിമലയി ല്‍ അക്രമം അഴിച്ചുവിട്ടവരെ നേരിട്ട പോലിസുകാര്‍ വാഹനങ്ങള്‍ അടിച്ചുതകര്‍ത്തിട്ടുണ്ടെങ്കില്‍ അവരുടെ പേരുവിവരങ്ങളും അവര്‍ക്കെതിരേ സ്വീകരിച്ച അച്ചടക്ക നടപടികളും വ്യക്തമാക്കി റിപോര്‍ട്ട് നല്‍കാന്‍ ഡിജിപിക്ക് കോടതി നിര്‍ദേശം ന ല്‍കി. പോലിസ് അതിക്രമങ്ങ ള്‍ക്കെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജികളിലാണ് ദേവസ്വം ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം നിര്‍ദേശിച്ചത്. ഹരജികള്‍ പത്തു ദിവസത്തിനുശേഷം വീണ്ടും പരിഗണിക്കും.
ശബരിമലയിലെ അതിക്രമങ്ങള്‍ക്കിടെ പോലിസ് ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും തല്ലിത്തകര്‍ക്കുന്നുവെന്ന് കാണിച്ച് ചില ഫോട്ടോകള്‍ ഹരജിക്കാര്‍ ഹാജരാക്കിയിരുന്നു. ഇതു പരിശോധിച്ച ഡിവിഷന്‍ ബെഞ്ച്, കുറ്റക്കാരായ പോലിസുകാര്‍ക്കെതിരേ എന്തു നടപടിയെടുത്തെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ സ്‌റ്റേറ്റ് അറ്റോര്‍ണിയോട് ആരാഞ്ഞു.
ഡിജിപി ഇക്കാര്യം ഐ ജി മുഖേന പരിശോധിക്കുകയാണെന്നും തുടര്‍നടപടിയുണ്ടാവുമെന്നും സ്‌റ്റേറ്റ് അറ്റോര്‍ണി മറുപടി നല്‍കി. ലാത്തിയും മറ്റും ഉപയോഗിച്ച് ഓട്ടോകളുടെ ചില്ലും ബൈക്കുകളും തകര്‍ത്ത പോലിസ് നടപടി ശബരിമലയിലെ കൃത്യനിര്‍വഹണത്തിന്റെ ഭാഗമല്ലെന്നു പ്രഥമദൃഷ്ട്യാ വ്യക്തമാണ്. ക്രമസമാധാനം ഉറപ്പാക്കുന്നതിലും ഗുണ്ടകളെ പിടികൂടുന്നതിലും ആര്‍ക്കും എതിര്‍പ്പില്ല. എന്നാ ല്‍, ഇതിന്റെ പേരില്‍ യഥാര്‍ഥ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്. മറ്റുള്ളവരുടെ വസ്തുക്കള്‍ നശിപ്പിക്കാന്‍ പോലിസിന് അധികാരമില്ല. ഇത്തരക്കാര്‍ സര്‍വീസില്‍ തുടരാന്‍ അര്‍ഹരാണോയെന്ന് പരിശോധിക്കണം. ഇക്കാര്യത്തില്‍ സംസ്ഥാന പോലിസ് മേധാവി അന്വേഷണം നടത്തണമെന്നും ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss