|    Jun 20 Wed, 2018 5:23 am

വാഹനങ്ങള്‍ക്ക് ഭീഷണിയായി ഉണങ്ങിയ മരം

Published : 11th January 2017 | Posted By: fsq

 

കാക്കനാട്: സിവില്‍ സ്‌റ്റേഷനിലെ പുതിയ ബ്ലോക്കിനോട് ചേര്‍ന്ന് ഉണങ്ങി ദ്രവിച്ച് ഏത് സമയവും മറിഞ്ഞുവീഴാറായി നില്‍ക്കുന്ന മരത്തിന്റെ ചുവട്ടില്‍ പാര്‍ക്കുചെയ്യുന്ന വാഹനങ്ങള്‍ക്ക് ഭീഷണിയാണ്. സിവില്‍ സ്‌റ്റേഷനിലെ ജീവനക്കാരുടേയും ഇവിടെ എത്തുന്ന പൊതുജനങ്ങളുടേയും വാഹനങ്ങള്‍ ഇതിനോട് ചേര്‍ന്നാണ് പാര്‍ക്ക്‌ചെയ്യുന്നത്. ഉണങ്ങിയ മരം ഏതുസമയവും മറിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ്. മരം ഓരോ ദിവസവും ചരിഞ്ഞുകൊണ്ടിരിക്കുകയാണ്. അടിഭാഗം ഉള്‍പെടെ ചിതല്‍പുറ്റുകയറിയ നിലയിലാണ്. ഇതിനോട് ചേര്‍ന്ന് വാഹനങ്ങള്‍ പാര്‍ക്ക്‌ചെയ്യുന്നവര്‍ മരത്തിന്റെ ദുര്‍ഗതി അറിയുന്നില്ല. വര്‍ഷങ്ങളുടെ പഴക്കമുള്ള മരം ഇതിനോട് ചേര്‍ന്നുള്ള കെട്ടിടം പണിതപ്പോള്‍ അതിന്റെ പ്രധാന വേരുകള്‍ നശിപ്പിച്ചതാണ് ഉണങ്ങാന്‍ കാരണമായത്. സിവില്‍ സ്‌റ്റേഷനിലെ സുരക്ഷാ വിഭാഗത്തിനോ ജില്ലാ അധികൃതര്‍ക്കോ മരത്തിന്റെ ദാരുണാവസ്ഥ അറിയില്ല. ജില്ലാ അധികൃതര്‍ മരം വെട്ടിമാറ്റാന്‍ നടപടിയെടുത്തില്ലെങ്കില്‍ മരത്തിന്റെ അവസ്ഥ തിരിച്ചറിയാതെ ഇതിന്റെ കീഴില്‍ പാര്‍ക്ക്‌ചെയ്യുന്ന വാഹനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടിവരും

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss