|    Jan 21 Sat, 2017 11:18 pm
FLASH NEWS

വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ്; റോഡിലൂടെ ഓടിച്ചുനോക്കണമെന്നാവശ്യപ്പെട്ട് അധികാരികള്‍ക്ക് നിവേദനം

Published : 14th July 2016 | Posted By: SMR

പെരുമ്പാവൂര്‍: വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് നല്‍കുന്നതിന് മുമ്പ് വാഹനങ്ങള്‍ റോഡിലൂടെ ഓടിച്ചുനോക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികള്‍ക്ക് നിവേദനം. ഗുഡ്‌സ് വാഹനങ്ങളും മറ്റും വര്‍ഷത്തില്‍ ഒരിക്കല്‍ ഫിറ്റ്‌നസ് നല്‍കുന്നതിന് ടെസ്റ്റ് സമയത്ത് വാഹനങ്ങള്‍ നിശ്ചിത ദൂരം റോഡിലൂടെ ഒടിച്ചു നോക്കേണ്ടത് അത്യാവശ്യമാണ്.
നിലവില്‍ വാഹനങ്ങളുടെ പെയിന്റിങ് ജോലികളും മറ്റ് ജോലികളും തീര്‍ത്ത് ടെസ്റ്റിനെത്തിച്ച് ഫിറ്റ്‌നസ് നേടുന്ന രീതി മാറേണ്ടത് ആവശ്യമാണ്. ഇതിനോടൊപ്പം മെക്കാനിക്ക് ജോലികളും മറ്റ് അറ്റകുറ്റപ്പണികളും പൂര്‍ത്തിയാക്കിയത് ഉറപ്പുവരുത്താന്‍ ഉദ്യോഗസ്ഥര്‍ പരിശോധനാ സമയത്ത് വാഹനങ്ങള്‍     ഒാടിച്ച് നോക്കേണ്ടതാണ്. ഇത് സംബന്ധിച്ച് മാതൃകാ ഡ്രൈവര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ജേതാവും പൊതുപ്രവര്‍ത്തകനുമായ എം എ മുനീറാണ് അധികാരികള്‍ക്ക് നിവേദനം നല്‍കിയിരിക്കുന്നത്.
വാഹനങ്ങള്‍ ഒടിച്ച് നോക്കാതെ ഫിറ്റ്‌നസ് നല്‍കിയ തൊട്ടടുത്ത ദിവസങ്ങളില്‍പോലും അപകടങ്ങള്‍ സംഭവിക്കുന്നത് പതിവാണ്. അടുത്തിടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച് പിറ്റേ ദിവസം ആലുവ-എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സിന്റെ സ്റ്റിയറിങ് റാഡ് ബന്ധം വിട്ടുപോയതിനെതുടര്‍ന്ന് വാഹനം നിയന്ത്രണംവിട്ടുപോയിരുന്നു. പുലര്‍ച്ചെ ആദ്യത്തെ ട്രിപ്പ് ആരംഭിക്കുന്നതിനായി ബസ് എടുത്തപ്പോള്‍ അപകടം സംഭവിച്ചതിനാല്‍ വലിയ അപകടം ഒഴിവാകുകയായിരുന്നു.
അതിനാല്‍ വാഹനങ്ങളുടെ പുറമെയുള്ള മോടി മാത്രം നോക്കാതെ വാഹനങ്ങളുടെ ഫിറ്റ്‌നസ് സമയത്ത് വാഹനം ഓടിച്ച് നോക്കിയ ശേഷം മാത്രമേ ഫിറ്റ്‌നസ് നല്‍കാവൂ എന്ന് ബന്ധപ്പെട്ട അധികാരികള്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 42 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക