|    Feb 26 Sun, 2017 11:39 am
FLASH NEWS

വാഹനങ്ങള്‍ക്ക് ചതിക്കുരുക്കായി സംസ്ഥാന പാതയിലെ കുഴികള്‍

Published : 28th November 2016 | Posted By: SMR

പെരിന്തല്‍മണ്ണ: സംസ്ഥാന പാതയില്‍ പട്ടിക്കാട് സ്‌കൂള്‍ പരിസരത്തെ റോഡുകളില്‍ രൂപപ്പെട്ട കുഴികള്‍ വാഹനങ്ങള്‍ക്ക് ചതിക്കുരുക്കാവുന്നു. സ്‌കൂള്‍ പരിസരത്ത് അപകടങ്ങള്‍ പതിവായതോടെ പൊതുമരാമത്ത് വകുപ്പ് മാസങ്ങള്‍ക്ക് മുന്‍പ് നിലവിലുണ്ടായിരുന്ന റോഡിലെ കുത്തനെയുള്ള കയറ്റവും ഇറക്കവും പുനക്രമീകരിച്ചിരുന്നു.എന്നാല്‍ റോഡിന്റെ നിര്‍മാണത്തിനു ശേഷം  സംസ്ഥാന പാതയായ റോഡില്‍ അരക്കിലോമീറ്ററിനുള്ളില്‍ 20ല്‍ അധികം കുഴികളാണ് രൂപപ്പെട്ടത്. ദീര്‍ഘദൂര യാത്രക്കാരായ ആഢംബര വാഹനങ്ങളിലെത്തുന്നവര്‍ കുഴികളില്‍പ്പെട്ട് അപകടത്തിലാവുന്നത് പതിവായിട്ടുണ്ട്. പട്ടിക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഗവ. എല്‍പി സ്‌കൂള്‍, ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ, വിന്നര്‍ കോളജ് എന്നിവിടങ്ങളിലേയ്്ക്ക് ദിനേന വന്നു പോവുന്ന 3000ത്തോളം വിദ്യാര്‍ഥികള്‍ക്ക് പ്രദേശത്തെ റോഡിലെ കുഴികളില്‍പ്പെട്ട് നിയന്ത്രണം നഷ്ടപ്പെടുന്ന വാഹനങ്ങള്‍ ഭീഷണിയായിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ റോഡിലെ കുഴികള്‍ അടയ്ക്കാന്‍ ഫണ്ടുകള്‍ പ്രഖ്യാപിച്ചെങ്കിലും മാസങ്ങളായി രൂപപ്പെട്ട സ്‌കൂള്‍ പരിസരത്തെ റോഡുകളിലെ കുഴികള്‍ക്ക് ശാപമോക്ഷമായിട്ടില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day