|    Oct 20 Sat, 2018 3:16 am
FLASH NEWS
Home   >  Todays Paper  >  page 7  >  

വാഹനങ്ങളോ ഫോണോ ഇല്ലാതെ 590 പോലിസ് സ്റ്റേഷനുകള്‍

Published : 16th January 2017 | Posted By: fsq

 

ന്യൂഡല്‍ഹി: രാജ്യത്ത് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുമ്പോള്‍ അടിസ്ഥാനസൗകര്യങ്ങള്‍ പോലുമില്ലാതെ പോലിസ് സ്‌റ്റേഷനുകള്‍ ദുരിതത്തിലാണെന്ന് ബ്യൂറോ ഓഫ് പോലിസ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റിന്റെ (ബിപിആര്‍ഡി) റിപോര്‍ട്ട്. 15,555 പോലിസ് സ്‌റ്റേഷനുകളാണ് രാജ്യത്തുള്ളത്. ഇതില്‍ ഒരു വാഹനം പോലും ഇല്ലാത്ത സ്‌റ്റേഷനുകള്‍ 188 എണ്ണമാണ്. 402 സ്‌റ്റേഷനുകളില്‍ ടെലിഫോണോ 134 സ്‌റ്റേഷനുകളില്‍ വയര്‍ലെസ് സെറ്റുകളോ ഇല്ല. രണ്ടുമില്ലാത്ത സ്‌റ്റേഷനുകള്‍ 65 ആണെന്നും റിപോര്‍ട്ടില്‍ പറയുന്നു.ഫോണോ വയര്‍ലെസ് സെറ്റോ ഇല്ലാത്ത സ്‌റ്റേഷനുകള്‍ കൂടുതലായുള്ള സംസ്ഥാനം മണിപ്പൂരാണ്. 43 സ്‌റ്റേഷനുകള്‍. വാഹനങ്ങളില്ലാത്തവയില്‍ മുന്നില്‍ ഛത്തീസ്ഗഡാണ്. 161 സ്‌റ്റേഷനുകളിലാണ് വാഹനമില്ലാത്തത്. ടെലിഫോണ്‍ ഇല്ലാത്ത സ്‌റ്റേഷനുകളില്‍ മൂന്നിലൊന്നും വര്‍ഷങ്ങളായി ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലാണ്. 2003 മുതല്‍ ഇവിടെ ബിജെപിയാണ് അധികാരത്തിലുള്ളത്.സംസ്ഥാനത്തെ 111 സ്‌റ്റേഷനുകളില്‍ ഫോണ്‍ കണക്ഷനില്ല.ഈ കണക്കില്‍ മേഘാലയയും മണിപ്പൂരുമാണ് തൊട്ടുപിന്നിലുള്ള സ്ഥാനങ്ങളില്‍ (ഇരു സംസ്ഥാനങ്ങളിലും 65 സ്‌റ്റേഷനുകളില്‍ ഫോണില്ല). ഉത്തര്‍പ്രദേശിലെ 51 സ്‌റ്റേഷനുകളില്‍ ഫോണില്ല. ഫോണും വയര്‍ലസ് സെറ്റും ഇല്ലാത്ത സ്‌റ്റേഷനുകള്‍ 17 എണ്ണവും.ഇതില്‍ 10,014 എണ്ണം ഗ്രാമീണ മേഖലകളിലും 5,025 എണ്ണം നഗരങ്ങളിലുമാണുള്ളത്. മറ്റുള്ളവ റെയില്‍വേ പോലിസ് സ്‌റ്റേഷനുകളാണ്.ദേശീയ തലത്തില്‍ 100 പോലിസുകാര്‍ക്ക് 10.13 വാഹനങ്ങളേ ഉള്ളൂ. നിയമപാലനത്തിന് ആകെയുള്ളത് 1,75,358 വാഹനങ്ങളും. ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ ഉള്ളത് മഹാരാഷ്ട്രയില്‍ (17,131). തമിഴ്‌നാട് (15,926), ഉത്തര്‍പ്രദേശ്(13,452) സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലുള്ള സ്ഥാനങ്ങളില്‍.സംസ്ഥാനങ്ങളും കേന്ദ്രവും അടിയന്തരമായി വിഷയത്തില്‍ ഇടപെടേണ്ടതിന്റെ ആവശ്യകതയിലേക്കു വിരല്‍ ചൂണ്ടുന്നതാണ് റിപോര്‍ട്ടെന്ന്  ആഭ്യന്തരമന്ത്രാലയ അധികൃതര്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss