|    Oct 16 Tue, 2018 1:51 am
FLASH NEWS

വാഹനങ്ങളുടെ ബാറ്ററി മോഷ്ടിച്ച കേസ് : ബസ്സിലെ ക്ലീനര്‍ അറസ്റ്റില്‍

Published : 23rd September 2017 | Posted By: fsq

 

ചെങ്ങന്നൂര്‍: വാഹനങ്ങളുടെ ബാറ്ററി മോഷണം അടക്കം നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയും പിടികിട്ടാപുളളിയുമായ യുവാവിവെ ചെങ്ങന്നൂര്‍ പൊലീസ് അറസ്റ്റുചെയ്തു. ചെങ്ങന്നൂര്‍ നഗരസഭയില്‍ മംഗലം ഉമ്മാറത്തറ വീട്ടില്‍ സംഗീതാണ് (22) പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി 11 ന് പ്രാവിന്‍കൂട് ജംഗ്ഷനു സമീപത്തുനിന്നുമാണ് ചെങ്ങന്നൂര്‍ എസ്‌ഐ സുധിലാലിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ജൂലൈ 20ന് രാത്രി  എംസി റോഡില്‍ പ്രാവിന്‍കൂട് ജങ്ഷനു സമീപം റോഡരുകില്‍ പാര്‍ക്കു ചെയ്തിരുന്ന തിരുവന്‍വണ്ടൂര്‍  കീര്‍ത്തി കോവി ല്‍ വീട്ടില്‍ അജിത്ത് മുരളിയുടെ ഉടമസ്ഥതയിലുള്ള ടൂറിസ്റ്റ് ബസിന്റെ ബാറ്ററികള്‍ മോഷ്ടിച്ച കേസ്സിലാണ് ഇയാളെ പിടികൂടിയത്. ഇതേ ബസ്സിലെ ക്ലീനറായിരുന്നു സംഗീത്. ഈ കേസില്‍ ഇയാള്‍ക്കൊപ്പം പ്രതികളായിരുന്ന ചെങ്ങന്നൂര്‍ വാഴാര്‍ മംഗലം കല്ലുഴത്തില്‍ വീട്ടില്‍ സന്ദീപ് (19), ഉമയാറ്റുകര കണ്ടത്തില്‍ തറയില്‍ വീട്ടില്‍ ജിതിന്‍ (20) എന്നിവരെ പോലി സ് നേരത്തെ പിടികൂടി റിമാന്‍ഡ് ചെയ്തിരുന്നു. ബാറ്ററികള്‍ കടത്താനായി ഇവര്‍ വാടകയ്ക്ക് എടുത്ത കാറും പോലിസ് കണ്ടെടുത്തു. സമാന സ്വഭാവമുള്ള മോഷണങ്ങളില്‍ ഇയാളുടെ പങ്ക് പോലിസ് അന്വേഷിക്കുന്നുണ്ട്. വിവിധ മോഷണങ്ങള്‍ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസ്സുകളിലും പ്രതിയായ സംഗീത് ഗുണ്ടാലിസ്റ്റില്‍പെട്ടയാളാണ്.  ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss