|    Jul 19 Thu, 2018 7:23 pm
FLASH NEWS

വാഹനങ്ങളില്‍ മോഷണം: കര്‍ണാടക സ്വദേശി അറസ്റ്റില്‍

Published : 1st April 2018 | Posted By: kasim kzm

മഞ്ചേശ്വരം: രാത്രി കാലങ്ങളില്‍ റോഡരികിലും വീട്ടുമുറ്റത്തും നിര്‍ത്തിയിടുന്ന വാഹനങ്ങളുടെ ബാറ്ററികളും സ്‌പെയര്‍ പാര്‍ട്‌സുകളും മോഷ്ടിക്കുന്ന കര്‍ണാടക സ്വദേശി അറസ്റ്റില്‍. കര്‍ണാടക തുംകൂറിലെ വനരാജി (38)നെയാണ് മഞ്ചേശ്വരം പോലിസ് അറസ്റ്റ് ചെയ്തത്.
ഇന്ന് പുലര്‍ച്ചെ ഹൊസങ്കടിയില്‍ വെച്ച് സംശയ സാഹചര്യത്തില്‍ കണ്ട വനരാജിനെ പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വാഹനങ്ങളില്‍ നിന്ന് സ്‌പെയര്‍പാര്‍ട്‌സുകള്‍ മോഷണം നടത്തുന്നത് സംബന്ധിച്ചുള്ള വിവരം ലഭിച്ചത്.
മഞ്ചേശ്വരം പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ അഞ്ച് വാഹനങ്ങളുടെ ബാറ്ററികളും മറ്റും കവര്‍ന്നതായി വനരാജ് മൊഴി നല്‍കിയിട്ടുണ്ട്. തുംകൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ വനരാജിനെതിരെ എട്ടോളം കേസുകള്‍ ഉള്ളതായി പോലിസ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss