|    Dec 18 Mon, 2017 10:44 am

വാഹനം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ യുവാവ് പിടിയില്‍

Published : 26th August 2016 | Posted By: SMR

മഞ്ചേരി: വാടകക്കെടുക്കുന്ന വാഹനങ്ങള്‍ പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവാവിനെ മഞ്ചേരി പോലിസ് അറസ്റ്റ് ചെയ്തു. എളങ്കൂര്‍ അത്താണിക്കല്‍ മഞ്ഞപ്പറ്റ തൊണ്ടിയന്‍ മുഹമ്മദ് പര്‍വീസ് (28) ആണ് പിടിയിലായത്. ഇത്തരത്തില്‍ പണയം വച്ച ഇരുപത് കാറുകളില്‍ പതിമൂന്നെണ്ണം അന്വേഷണ സംഘം കണ്ടെടുത്തു.
ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള വാഹന ഉടമകളെ സമീപിച്ച് വിവാഹ ആവശ്യത്തിന്, ഗള്‍ഫില്‍ നിന്ന് ലീവില്‍ വരുന്നവര്‍ക്ക് ഉപയോഗിക്കുന്നതിന് തുടങ്ങിയ ആവശ്യങ്ങള്‍ പറഞ്ഞാണ് വാഹനം വാടകയ്‌ക്കെടുക്കുന്നത്. വാടകയ്‌ക്കെടുക്കുന്ന ആഡംബര കാറുകള്‍ എടവണ്ണപ്പാറ, കൊണ്ടോട്ടി, മലപ്പുറം, നിലമ്പൂ ര്‍, വള്ളുവമ്പ്രം, പൂക്കോട്ടൂര്‍, മൊറയൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പണയപ്പെടുത്തിയത്. രണ്ടു വര്‍ഷം മുമ്പ് വാടകയ്‌ക്കെടുത്ത വാഹനങ്ങള്‍ വരെ ഇന്നലെ പോലിസ് കണ്ടെടുത്തവയില്‍പ്പെടും.
മഞ്ചേരി സിഐ  കെ എം ബിജു, എസ്‌ഐ  എസ് ബി കൈലാസ് നാഥ് എന്നിവര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സമാനമായ അമ്പതോളം തട്ടിപ്പുകള്‍ നടത്തിയതായും പണം ആര്‍ഭാഢ ജീവിതത്തിനായി ഉപയോഗിക്കുമെന്നും പ്രതി പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്. മറ്റു വാഹനങ്ങ ള്‍ സംബന്ധിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ കസ്റ്റിഡിയിലെടുക്കുമെന്നും സിഐ പറഞ്ഞു. മലപ്പുറം ഡിവൈഎസ്പി ഷറഫുദ്ദീന്റെ നിര്‍ദേശാനുസരണം നടത്തിയ അന്വേഷണ സംഘത്തി ല്‍ സിഐക്കും എസ്‌ഐക്കും പുറമെ സീനിയര്‍ സിവില്‍ പോ ലിസ് ഓഫിസര്‍ ശ്രീരാമന്‍, സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അംഗങ്ങളായ ഉണ്ണികൃഷ്ണന്‍ മാരാത്ത്, ടി ശ്രീകുമാര്‍, പി സഞ്ജീവ് എന്നിവരും ഉള്‍പ്പെടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss