|    Sep 23 Sat, 2017 2:54 pm
FLASH NEWS

വാസ്തുവിദ്യാ ഗുരുകുലത്തിന്റെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം

Published : 28th November 2016 | Posted By: SMR

പത്തനംതിട്ട: ആറന്മുള വാസ്തുവിദ്യാഗുരുകുലത്തിന്റെ പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം എ പത്മകുമാര്‍ ആവശ്യപ്പെട്ടു.  സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം ഇന്ന് വലിയ പ്രതിസന്ധി നേരിടുകയാണ്. വാസ്തുവിദ്യാ ഗുരുകുലത്തിന്റെ വളര്‍ച്ചയ്ക്ക് ഏറ്റവും കൂടുതല്‍ സഹായം നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ആദ്യഘട്ടത്തില്‍ ആറന്മുള ക്ഷേത്രത്തോട് ചേര്‍ന്ന്  60 സെന്റ് സ്ഥലം ഗുരുകുലത്തിന് കൊടുത്തു. ഏറ്റവും പ്രധാനപ്പെട്ട ആ സ്ഥലം ഉപേക്ഷിച്ചത് എന്തിനെന്ന് മനസിലാകുന്നില്ല. പിന്നീടാണ് ആറന്മുള എന്‍ജിനീയറിങ് കോളേജിനു വേണ്ടി സ്‌പോന്‍സറിങ് കമ്മിറ്റി കണ്ടെത്തിയ സ്ഥലത്തില്‍നിന്ന് നാല് ഏക്കറിലധികം ഗുരുകുലത്തിന് കൈമാറിയത്. എന്നാല്‍, ഈ സ്ഥലവും ഏറ്റെടുക്കുന്ന കാര്യത്തില്‍ ഗുരുകുലത്തിന്റെ അധികാരികള്‍ വീഴ്ചവരുത്തി. ഇവിടത്തെ നിയമനങ്ങളില്‍ ഉള്‍പ്പെടെ ഒട്ടേറെ ആക്ഷേപങ്ങള്‍ കഴിഞ്ഞ കാലത്ത് ഉയര്‍ന്നു വന്നിട്ടുണ്ട്. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നിയമനങ്ങള്‍ നടത്തിയിട്ടുള്ളത്. മാത്രമല്ല ഈ സ്ഥാപനത്തില്‍ ഓരോരുത്തരും വാങ്ങുന്ന ശമ്പളം സംബന്ധിച്ച് അന്വേഷണം നടത്തണം.യുഎന്‍ഡിപി ഫണ്ട് വിനിയോഗത്തെ സംബന്ധിച്ച് ഒട്ടേറെ ആക്ഷേപങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ഇവ സംബന്ധിച്ചെല്ലാം  സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കണമെന്നും പത്മകുമാര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക