|    May 27 Sat, 2017 12:41 am
FLASH NEWS

വാസുപുരം അഭിലാഷ് വധക്കേസ്: അഞ്ച് പ്രതികള്‍ കുറ്റക്കാര്‍

Published : 13th August 2016 | Posted By: SMR

തൃശൂര്‍: വിവാദമായ കൊടകര വാസുപുരം അഭിലാഷ് വധക്കേസില്‍ ഒന്നു മുതല്‍ നാലുവരെയുള്ള പ്രതികളെയും ഏഴാം പ്രതിയേയും ഇരിങ്ങാലക്കുട അഡീഷനല്‍ ജില്ലാ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി. സാന്റോ, ജിത്ത്, ഡെന്നീസ്, ശിവദാസന്‍ എന്നിവരാണ് ഒന്നു മുതല്‍ നാലുവരെയുള്ള പ്രതികള്‍. ഓട്ടോഡ്രൈവര്‍ രാജനാണ് ഏഴാം പ്രതി.
18 പ്രതികളുള്ള കേസില്‍ മറ്റുള്ളവരെ കോടതി വെറുതെ വിട്ടു. പ്രതികള്‍ക്കുള്ള ശിക്ഷാ വിധി ഈ മാസം 16ലേക്ക് മാറ്റി. സിപിഎം പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍.
പ്രതികള്‍ക്ക് എന്തെങ്കിലും ബോധിപ്പിക്കാന്‍ ഉണ്ടോയെന്ന് ജഡ്ജി ആരാഞ്ഞു. കുടുംബഭാരം ഉള്ളവരും പ്രായമായ മാതാപിതാക്കള്‍ ഉള്ളവരുമാണെന്ന് പ്രതികള്‍ കോടതിയെ ബോധിപ്പിച്ചു. ഒന്നാം പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. അഭിലാഷിന്റെ സഹോദരങ്ങളും മാതാപിതാക്കളും കോടതിയില്‍ എത്തിയിരുന്നു. മാതാപിതാക്കളോട് ജഡ്ജി സംസാരിക്കുകയും ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day