|    Oct 20 Fri, 2017 9:52 pm
FLASH NEWS

വാവാ സുരേഷ് കോഴിക്കൂട്ടില്‍ നിന്ന് പെരുമ്പാമ്പിനെ പിടികൂടി

Published : 15th July 2017 | Posted By: fsq

 

വൈക്കം: മൂര്‍ഖന്‍ കോഴിക്കൂട്ടില്‍ കയറിയത് അറിഞ്ഞെത്തിയ വാവ സുരേഷിനെ കാത്തിരുന്നത് പെരുമ്പാമ്പ് ആയിരുന്നു. കുലശേഖരമംഗലം ആലുംതുരുത്ത് അനില്‍കുമാറിന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് പെരുമ്പാമ്പിനെ കാണപ്പെട്ടത്. കഴിഞ്ഞ ദിവസം രാവിലെ 7.30ന് അനില്‍കുമാറിന്റെ അച്ഛന്‍ മണിയപ്പന്‍ വീടിനു സമീപമുള്ള കോഴിക്കൂട് തുറക്കാന്‍ എത്തിയപ്പോഴാണ് കൂട്ടില്‍ പാമ്പ് കയറിയിരിക്കുന്നത് കണ്ടത്. പാമ്പിനെ കണ്ടു വീട്ടുകാരും നാട്ടുകാരും പരിഭ്രാന്തരായി. ഉടന്‍ വാവ സുരേഷിനെ വിവരം അറിയിച്ചു. ഉച്ചയ്ക്ക് ഒന്നോടെ വാവ സുരേഷ് സ്ഥലത്തെത്തി. കൂട് തുറന്നു പരിശോധിച്ചപ്പോഴാണ് പെരുമ്പാമ്പ് ആണെന്നു മനസ്സിലായത്. കോഴിക്കൂട്ടില്‍ നിന്ന് രണ്ടു കോഴികളെ ഭക്ഷിച്ചു വിശ്രമിക്കുകയായിരുന്ന ആറു വയസ്സ് പ്രായവും എട്ട് അടിയോളം നീളവുമുള്ള പെരുമ്പാമ്പിനെയാണ് വാവ സുരേഷ് പിടികൂടിയത്. പെരുമ്പാമ്പിന് 20 കിലോയോളം തൂക്കം വരും. പാമ്പിനെ കൂട്ടില്‍ നിന്നു പുറത്തെടുത്ത് കാണിച്ചപ്പോഴാണ് നാട്ടുകാരുടെയും വീട്ടുകാരുടെയും ഭീതിയൊഴിഞ്ഞത്. പെരുമ്പാമ്പുമായി വാവാ സുരേഷ് യാത്രയായപ്പോള്‍ നാട്ടുകാര്‍ക്ക് ആശ്വാസമായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക