|    Jul 25 Tue, 2017 12:22 am
FLASH NEWS

വാവാട് ലോറികള്‍ കൂട്ടിയിടിച്ചു

Published : 8th June 2016 | Posted By: mi.ptk

കൊടുവള്ളി: ദേശീയപാതയില്‍ സ്ഥിരം അപകടമേഖലയായ വാവാട് അങ്ങാടിക്ക് സമീപം വില്ലേജ് ഓഫിസിന് മുന്‍വശത്ത് ലോറികള്‍ കൂട്ടിയിടിച്ച് അപകടം. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. കോഴിക്കോട്ട് നിന്നും താമരശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കെആര്‍എസിന്റെ പാര്‍സല്‍ ലോറി നിയന്ത്രണം വിട്ട് കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. സമീപത്തെ വീടിന്റെ ചുറ്റുമതിലിടിച്ചാണ് ലോറി നിന്നത്. അപകടത്തില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ഒരു സ്‌കൂട്ടറിനും കേടുപാടുകള്‍ സംഭവിച്ചു. അപകടത്തില്‍ പാര്‍സല്‍ ലോറിയിലെ ഡ്രൈവര്‍ക്കും കൂട്ടിയിടിച്ച ലോറിയിലെ ക്ലീനര്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡപകടങ്ങള്‍ പതിവായ വാവാട് അങ്ങാടിയിലെ കയറ്റം കുറച്ച് നവീകരണം നടത്തി ഓവുചാല്‍ പ്രവൃത്തികള്‍ നടന്നു വരികയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക