|    Jan 20 Fri, 2017 9:28 am
FLASH NEWS

വാവര്‍ മുസ്‌ലിം തന്നെ: ശശികലയെ തിരുത്തി രാഹുല്‍ ഈശ്വര്‍

Published : 22nd September 2016 | Posted By: mi.ptk

RAHUL ESWAR INതിരുവനന്തപുരം: ശബരിമലയിലെ വിശ്വാസത്തിന്റെ ഭാഗമായ വാവര്‍ മുസ്‌ലിമല്ലെന്ന ഹിന്ദുഐക്യവേദി നേതാവ് ശശികല യുടെ വാദത്തെ തിരുത്തി ശബരിമല തന്ത്രി കുടുംബാംഗം രാഹുല്‍ ഈശ്വര്‍ രംഗത്ത്. വാവര്‍ ഇസ്‌ലാംമത വിശ്വാസി തന്നെയാണെന്ന് ആവര്‍ത്തിച്ച രാഹുല്‍, ഇതിന് കൃത്യമായ തെളിവുണ്ടെന്നും വ്യക്തമാക്കി. വാവരെ നിഷേധിക്കുന്നത് അയ്യപ്പനെ തള്ളിപ്പറയുന്നതിന് തുല്യമാണ്. വാവരെ ആര് തള്ളിപ്പറഞ്ഞാലും അത് അക്ഷന്തവ്യമായ തെറ്റുമാണ്. പാത്തുമ്മയുടെയും സെയ്താലിയുടെയും മകനായ വാവരുടെ ആത്മസുഹൃത്ത് അയ്യപ്പനായിരുന്നു. വാവര്‍-അയ്യപ്പന്‍ സൗഹൃദം സത്യമാണെന്നും 1950ല്‍ കോടതിയില്‍ നടന്ന കേസില്‍ ശബരിമലയിലെ അന്നത്തെ തന്ത്രി കണ്ഠരര് ശങ്കരര്‍ വാവര്‍ മുസ്‌ലിം ആണെന്നും   ശരിവച്ചിരുന്നു.  വാവരുടെ ചരിത്രപരമായ അസ്തിത്വം തെളിയിക്കാന്‍ കോടതി രേഖകള്‍, രാജകുടുംബത്തിന്റെ പട്ടയങ്ങള്‍ എന്നിവയുണ്ടെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു. ശബരിമലയുടെ ഉള്ളില്‍തന്നെ വാവര്‍ക്കായി പ്രാര്‍ഥനാ സ്ഥലമുണ്ട്. അവിടെ വിഗ്രഹങ്ങളോ മറ്റോ ഇല്ലെന്നത് അദ്ദേഹം മുസ്‌ലിം ആണെന്നതിന് തെളിവാണെന്നും രാഹുല്‍ പറഞ്ഞു. എരുമേലി അമ്പലത്തിലെ ഉല്‍സവം നടക്കുന്നത് തന്നെ അവിടുത്തെ മുസ്‌ലിം പള്ളിക്ക് ചുറ്റുമാണ്. ഇത്തരം തെളിവുകള്‍ മതി വാവര്‍ മുസ്‌ലിം ആണെന്ന് വ്യക്തമാവാനെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.  വാവര്‍ മുസ്‌ലിം അല്ലെന്ന വിധത്തിലുള്ള വാദങ്ങള്‍ ശശികല ടീച്ചര്‍ ഉയര്‍ത്തിയത് ശരിയല്ല. ഹിന്ദുവലതുപക്ഷത്തെ ഒരുവിഭാഗം സൂക്ഷിക്കുന്ന ചില നിലപാടുകളാണ് ഇത്. മുസ്‌ലിംകളുടെ നെഞ്ചത്ത് കയറിയാല്‍ മാത്രമേ ഹിന്ദു ഐക്യം നടപ്പാകൂവെന്ന ചിന്തയാണ് ഇത്തരം പ്രസ്താവനകള്‍ക്ക് പിന്നില്‍. ഇത്തരത്തിലുള്ള വാദങ്ങള്‍ മുമ്പും ഉയര്‍ത്താന്‍ ശ്രമമുണ്ടായിട്ടുണ്ട്. വാവര്‍ എന്നത് വാപരന്‍ എന്ന ശിവഭൂത ഗണമാണെന്ന തരത്തിലുള്ള പ്രചാരണങ്ങളും ഉയര്‍ന്നുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഹിന്ദു ഐക്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. എന്നാല്‍, മുസ്‌ലിം വിരോധത്തിന്റെ പുറത്ത് ഹിന്ദു ഐക്യം കെട്ടിപ്പടുക്കാന്‍ ആവില്ലെന്ന് വിശ്വസിക്കുന്നവനാണ് താനെന്നും അദ്ദേഹം പറഞ്ഞു.  ശശികല ടീച്ചര്‍ക്കുള്ള തുറന്ന കത്തിലും രാഹുല്‍ തന്റെ വിയോജിപ്പ് പ്രകടമാക്കി. ശബരിമല തിരിച്ചുപിടിക്കാനുള്ള യുദ്ധത്തില്‍ അയ്യപ്പനെ സഹായിച്ചതാണ് വാവരും അദ്ദേഹത്തിന്റെ മുസ്്‌ലിം പട്ടാളവുമെന്ന് കത്തില്‍ വ്യക്തമാക്കുന്നു. ചരിത്രത്തിലെ മണികണ്ഠനെ ഹിന്ദുക്കള്‍ മറന്നുപോയതല്ലേ നമ്മുടെ അധപതനത്തിനു കാരണം. അത് മുസ്്‌ലിം, ക്രിസ്ത്യന്‍ സഹോദരങ്ങളുടെ കുറ്റമാണോ? നമ്മുടെ അറിവ് കുറവും കുറ്റവുമല്ലെ? അയ്യപ്പനെ വിസ്മരിച്ചതിനു കാരണം ന്യൂനപക്ഷ പ്രീണനമല്ലല്ലോ? ഭൂരിപക്ഷ ആത്മീയപഠന കുറവ് അല്ലേയെന്നും രാഹുല്‍ കത്തില്‍ ചൂണ്ടിക്കാട്ടി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വാവര്‍ മുസ്‌ലിം അല്ലെന്ന വാദം ശശികല ഉന്നയിച്ചത്. ശബരിമല അയ്യപ്പനെക്കുറിച്ച് പുരാണങ്ങളിലുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് ശശികല വാവര്‍ വിഷയത്തിലേക്ക് കടന്നത്. സംഘപരിവാരത്തിലെ രണ്ടുപേര്‍ ശബരിമലയിലെ അയ്യപ്പന്റെ തോഴനായി കരുതപ്പെടുന്ന വാവര്‍ സ്വാമിയെ ചൊല്ലി പരസ്പരം പോരടിക്കുന്നത് പരിവാറില്‍ ഭിന്നതയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ശശികലയുടെ പരാമര്‍ശം അനാവശ്യമാണെന്ന അഭിപ്രായമാണ് ഭൂരിഭാഗം സംഘപരിവാര നേതാക്കള്‍ക്കുമുള്ളത്.

More News…

ബിജെപിയുടെ ദേശീയ സമ്മേളനം ഗൂഢ തന്ത്രമാണെന്ന് ചെന്നിത്തല

ബിജെപി സമ്മേളനത്തിന്റെ സ്വാഗത സംഘത്തില്‍ മുസ്ലിം ലീഗ് ഓഫിസ് സെക്രട്ടറിയുടെ ഭാര്യയും

മേഘസ്‌ഫോടനവും മണ്ണാങ്കട്ടയുമല്ല, പശുക്കടവിലെ ദുരന്തം ഖനനമാഫിയയുടെ സൃഷ്ടി, തുറന്നു പറയാന്‍ ധൈര്യമില്ലാതെ ഉദ്യോഗസ്ഥര്‍

സംഘപരിവാറിന്റെ ദലിത് റാലിയില്‍ പങ്കെടുക്കുമെന്ന വാര്‍ത്ത നിഷേധിച്ച് ഉന ഇരകള്‍

അഴിമതിക്കേസ് പ്രതികള്‍ക്കായി വിജിലന്‍സ് ഓഫിസുകളിലും ലോക്കപ്പ്

ബൈക്ക് യാത്രികര്‍ക്ക് പോലിസിന്റെ മര്‍ദ്ദനം: ഫോട്ടോയെടുത്തയാളെ കസ്റ്റഡിയിലെടുത്തു

കിലോ 1200രൂപ വരെ, കാന്താരിമുളകിന് വിലകൂടുന്നതിന്റെ രഹസ്യമിതാ

ഇടിച്ച് കൊന്ന മൃതദേഹവുമായി ഡ്രൈവര്‍ കാറോടിച്ചത് മൂന്ന് കിലോമീറ്റര്‍

കടലാസു സഞ്ചി നിര്‍മിച്ച് പാവങ്ങളുടെ വയറ്റത്തടിക്കുമോ ആപ്പിള്‍ ?

മൃഗശല്യം പേടിച്ച് കൃഷിചെയ്യാന്‍ മടിക്കേണ്ട; ഇതൊന്ന് പരീക്ഷിച്ചു നോക്കൂ..

 

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,623 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക