|    Jul 24 Mon, 2017 10:21 pm
FLASH NEWS

വാഴ കൃഷി വ്യാപകമായി വെട്ടിനശിപ്പിച്ച നിലയില്‍

Published : 15th July 2017 | Posted By: fsq

 

കാട്ടാക്കട: കള്ളിക്കാട് മൈലക്കരയില്‍ ചാമ വിളപുരം സംഗീതാഭവനില്‍ ജോണ്‍സണ്‍ തേവങ്കോട് ആശ്രമത്തിനു സമീപം വീരണകാവ് വില്ലേജില്‍ ഉള്‍പ്പെട്ട അര ഏക്കറില്‍ കൃഷി ചെയ്തിരുന്ന വാഴക്കൃഷി വെട്ടി നശിപ്പിച്ച നിലയില്‍. പാട്ടത്തിനു എടുത്ത സ്ഥലത്തു കൃഷി ചെയ്തിരുന്ന വാഴകളില്‍ കുലച്ച് പാകമായ നാനൂറോളം വഴകള്‍ ആണ് വെട്ടി നശിപ്പിച്ചിരിക്കുന്നത്. ഒന്നേകാല്‍ ലക്ഷം രൂപയുടെ നഷ്ടടംകണക്കാക്കുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച ആണ് സംഭവം. വസ്തു ഉടമയുടെ മകനാണ് കൃഷി നശിപ്പിച്ചത് എന്ന് കാണിച്ചു പാട്ടക്കാരനും വാഴകൃഷി നശിപ്പിച്ചതായി വസ്തു ഉടമയായ ജഗധമ്മയും കാട്ടാക്കട പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക