|    Jul 21 Sat, 2018 9:08 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

വാഴ്‌സിറ്റി കാംപസ് തിരഞ്ഞെടുപ്പ് ; മുഴുവന്‍ സീറ്റിലും എസ്എഫ്‌ഐ

Published : 27th October 2017 | Posted By: fsq

 

തേഞ്ഞിപ്പലം: കാലിക്കറ്റ് വാഴ്‌സിറ്റി കാംപസില്‍ ഇന്നലെ നടന്ന വിദ്യാര്‍ഥി യൂനിയന്‍ തിരഞ്ഞെടുപ്പില്‍ ഒമ്പതു സീറ്റും എസ്എഫ്‌ഐ നിലനിര്‍ത്തി. കാലിക്കറ്റ് വാഴ്‌സിറ്റി കാംപസില്‍ സംഘപരിവാര്‍ സ്വാധീനം വ്യാപകമായ പശ്ചാത്തലത്തില്‍ എസ്എഫ്‌ഐ വിജയത്തിന് ഏറെ പ്രാധാന്യമുണ്ട്. കെഎസ്‌യു, എംഎസ്എഫ്, കാംപസ് ഫ്രണ്ട്, ഫ്രറ്റേണിറ്റി സംഘടനകള്‍ മല്‍സരരംഗത്തുണ്ടായിരുന്നു. 1400 വോട്ടുകള്‍ പോള്‍ ചെയ്തതില്‍ ആയിരത്തിലധികം വോട്ടുകള്‍ നേടിയാണ് സര്‍വകലാശാലാ കാംപസ് എസ്എഫ്‌ഐ ചുവപ്പിച്ചത്. ചെയര്‍മാന്‍ കെ ആര്‍ രമ്യ, വൈസ് ചെയര്‍മാന്‍ വി ഹരിത, സെക്രട്ടറി എം ഷനൂബ്, ജോ. സെക്രട്ടറി കെ പി സൗദ, ഫൈന്‍ ആര്‍ട്‌സ് പി കെ കൃഷ്ണപ്രസാദ്, എഡിറ്റര്‍ ഡോണറ്റ് കെ ജോണ്‍, ജനറല്‍ ക്യാപ്റ്റന്‍ ലിന്റോ തോമസ്, യുയുസി ലിന്റോ തോമസ്, കെ തസ്്‌നി എന്നിവരാണ് വിജയിച്ച എസ്എഫ്‌ഐ സ്ഥാനാര്‍ഥികള്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss