|    Sep 21 Thu, 2017 5:51 pm
FLASH NEWS

വാഴ്‌സിറ്റി എന്‍ജിനീയറിങ് കോളജില്‍ എസ്എഫ്‌ഐ- എംഎസ്എഫ് ഏറ്റുമുട്ടല്‍

Published : 8th October 2016 | Posted By: Abbasali tf

തേഞ്ഞിപ്പലം:  കാലിക്കറ്റ് വാഴ്‌സിറ്റി നേരിട്ടു നടത്തുന്ന കോഹിനൂരിലെ എന്‍ജിനീയറിങ് കോളജില്‍ ആയുധങ്ങളുമായി എസ്എഫ്‌ഐ-എംഎസ്എഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. കോളജ് യൂനിയന്‍ ഭാരവാഹികളായ എംഎസ്എഫുകാര്‍ക്ക് കോളജില്‍ അയിത്തം കല്‍പിച്ച എസ്എഫ്‌ഐ നടപടിയെ ചോദ്യംചെയ്ത് എംഎസ്എഫ് ജില്ലാ കമ്മറ്റി കഴിഞ്ഞ ദിവസം കോളജിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. രാവിലെ പതിനൊന്നരയോടെ വാഴ്‌സിറ്റി പരിസരത്തു നിന്നായിരുന്നു മാര്‍ച്ച് തുടങ്ങിയത്. മാര്‍ച്ച് അവസാനിപ്പിച്ച് തിരിച്ചുപോവുകയായിരുന്നവര്‍ക്കു നേരെ എസ്എഫ്‌ഐക്കാര്‍ കല്ലെറിഞ്ഞതായാണ് ആരോപണം. ഇതോടെ എംഎസ്എഫുകാരും തിരിച്ചെറിഞ്ഞു. പിന്നീട് പുറത്തു നിന്നെത്തിയ എസ്എഫ്‌ഐക്കാരും എംഎസ്എഫുകാരും ആയുധങ്ങളും ഇരുമ്പ് ദണ്ഡുകളുമായി യുദ്ധസമാനമായ അന്തരീക്ഷം തീര്‍ത്തു. തേഞ്ഞിപ്പലം പോലിസെത്തി ലാത്തിവീശിയോടെ സംഘര്‍ഷം താല്‍ക്കാലികമായി അവസാനിച്ചു. പോലിസ് സംരക്ഷണത്തിലായിരുന്നു കോളജിലെ എസ്എഫ്്‌ഐക്കാരെ കോഴിക്കോട്ടെത്തിച്ചത്. ബസ് പിന്തുടര്‍ന്ന യൂത്ത്‌ലീഗുകാര്‍ കോഴിക്കോട് വെച്ച് എസ്എഫ്‌ഐക്കാരെ വീണ്ടും ആക്രമിച്ചതായും പരാതിയുണ്ട്. സംഘര്‍ഷത്തില്‍ പരിക്കേറ്റ ഒരു എംഎസ്എഫുകാരന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും എസ്എഫ്‌ഐക്കാര്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും ചികില്‍സയിലാണുള്ളത്. പോലിസ് കേസ് ഭയന്ന് പരിക്കേറ്റവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ വിദ്യാര്‍ഥി സംഘടനകള്‍ തയ്യാറായിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക