|    Oct 19 Fri, 2018 3:35 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

വാഴ്‌സിറ്റിയിലെ വനിതാ സെമിനാര്‍ കോഴിക്കോട്ടേക്ക് മാറ്റി

Published : 23rd September 2017 | Posted By: fsq

 

തേഞ്ഞിപ്പലം: ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ നാഷനല്‍ വിമന്‍സ് ഫ്രണ്ടും (എന്‍ഡബ്ല്യൂഎഫ്) ഇസ്‌ലാമിക് ചെയറും വാഴ്‌സിറ്റി സെമിനാര്‍ കോംപ്ലക്‌സില്‍ ഇന്നും നാളെയും നടത്താനിരുന്ന വനിതാ സെമിനാര്‍ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിലേക്കു മാറ്റി. മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി ഉദ്ഘാടനം ചെയ്യും.  ക്ഷേമ സമൂഹ നിര്‍മിതിയില്‍ സ്ത്രീകളുടെ പങ്ക് പ്രമേയത്തെ ആസ്പദമാക്കിയുള്ള സമ്മേളനത്തി ല്‍ വിവിധ സെഷനുകളിലായി 50ഓളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളില്‍ നിന്നുമുള്ള പണ്ഡിതന്‍മാരാണ് സര്‍വകലാശാല കാംപസില്‍ സമ്മേളിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss