|    Jul 22 Sat, 2017 4:21 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വാഴ്‌സിറ്റിയിലെ ചന്ദന മോഷ്ടാവിനെ പിടിച്ചു; കാര്‍ കണ്ടെത്തി

Published : 2nd July 2016 | Posted By: SMR

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല കാംപസിലെ ഒലിപ്രംകടവ് റോഡില്‍ നിന്നു കഴിഞ്ഞ ജൂണ്‍ നാലിന് ചന്ദനമരം മുറിച്ചുകടത്തിയ പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ഷബീറിനെ പോലിസ് അറസ്റ്റ് ചെയ്തു. ചന്ദനമരം കടത്തിയ കാര്‍ മമ്പുറത്തു നിന്ന് പിടികൂടി. വാഴ്‌സിറ്റി സെക്യൂരിറ്റി വിഭാഗം കാര്‍ നമ്പര്‍ നല്‍കിയതനുസരിച്ച് വാഴ്‌സിറ്റി രജിസ്ട്രാര്‍ തേഞ്ഞിപ്പലം പോലിസിനു കൈമാറിയിരുന്നു. നേരത്തെ ചേളാരിയിലെ ഓക്‌സിജന്‍ കമ്പനിയില്‍ നിന്നു ചന്ദനമരങ്ങള്‍ മോഷ്ടിച്ച കേസിലും പെരുവള്ളൂരില്‍ നിന്നു കഞ്ചാവു സഹിതം നാട്ടുകാര്‍ പിടികൂടിയ കേസിലും പ്രതിയാണ് ഷബീര്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക