|    Sep 26 Tue, 2017 7:23 am
FLASH NEWS

വാഴ്‌സിറ്റിക്കു കീഴിലുള്ള അഞ്ചുജില്ലകളില്‍ ഇന്ന് കോളജ് തിരഞ്ഞെടുപ്പ്

Published : 20th October 2016 | Posted By: SMR

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല പരിധിയിലുള്ള വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ എന്നീ അഞ്ചു ജില്ലകളിലെ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളില്‍ ഇന്ന് കോളേജ് തിരഞ്ഞെടുപ്പ് നടക്കും. മുന്നണിയിലായിരുന്ന എംഎസ്എഫ്-കെഎസ്‌യു സംഘടനകള്‍ വേര്‍പിരിഞ്ഞ് മല്‍സരിക്കുന്നതാണ് തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞിട്ട് ഒരുവര്‍ഷത്തിലേറെയായതിനാല്‍ സംഘടനയുടെ പുതിയ തിരഞ്ഞെടുപ്പില്‍ ഭാരവാഹികളാവുന്നതിനുള്ള നെട്ടോട്ടത്തിലാണ് നിലവിലുള്ള കെഎസ്‌യു നേതാക്കള്‍. അവര്‍ക്കാര്‍ക്കും കോളേജുകളിലെ തിരഞ്ഞെടുപ്പില്‍ താല്‍പര്യമില്ല. അതിനാല്‍ എംഎസ്എഫ് തനിച്ചാണ് മല്‍സരിക്കുന്നത്. എംഎസ്എഫ് കെഎസ്‌യു അകല്‍ച്ച മുതലെടുത്ത് കോളജുകള്‍ തൂത്തുവാരുന്നതിനാണ് എസ്എഫ്‌ഐ തീരുമാനം. ഇതിനിടെ, നിര്‍ണായക സ്വാധീനം ചെലുത്താന്‍ കാംപസ് ഫ്രണ്ടും മല്‍സര രംഗത്തുണ്ട്. ത്രികോണ മല്‍സരമാണ് പല കോളേജുകളിലും നടക്കുന്നത്. ഗവണ്‍മെന്റ് കോളേജുകളിലൊഴികെ സ്വാശ്രയ കോളേജുകൡ ക്ലാസടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കാംപസുകളിലെ അക്രമരാഷ്ട്രീയത്തിന്റെ ഫലമായാണ് ക്ലാസടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് സംവിധാനം ക്രമീകരിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക