|    Jan 21 Sat, 2017 4:33 pm
FLASH NEWS

വാഴുന്നോറടിയില്‍ വീണ്ടും ഖനന നീക്കം

Published : 12th October 2016 | Posted By: SMR

കാഞ്ഞങ്ങാട്: വാഴുന്നോറടിയിലെ ചൈനക്ലേ ഖനനത്തിന് വ്യവസായ മന്ത്രി ഇ പി ജയരാജന്റെ നേതൃത്വത്തില്‍ നീക്കം ആരംഭിച്ചു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഖനനത്തിന് എതിരായി ജനങ്ങളുടെ എതിര്‍പ്പും സര്‍ക്കാരിന്റെ ഖനന നിയന്ത്രണവുംമൂലം കളിമണ്‍ ഖനനം നിര്‍ത്തിവയ്ക്കുകയായിരുന്നു.
കണ്ണൂര്‍ പാപ്പിനിശ്ശേരിയിലെ കേരള ക്ലേസ് ആന്റ് സിറാമിക്‌സ് ലിമിറ്റഡിന്റെ കീഴിലാണ് ഈ സ്ഥാപനം. ഇ പി ജയരാജന്റെ സഹോദരന്‍ ഭാര്‍ഗവന്റെ മകന്‍ നിതീഷിന്റെ ഭാര്യ ദീപ്തിയെ ഇതിന്റെ ജനറല്‍ മാനേജരായി നിയമിച്ചിരുന്നു. സ്ഥാപനത്തിന്റെ പുരോഗതിക്ക് സൗകര്യമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് മന്ത്രിതന്നെ മുന്‍കൈയെടുത്ത് ഖനനം പുനരാരംഭിക്കാന്‍ നീക്കം തുടങ്ങിയത്. ഇവിടെനിന്നു ഖനനം ചെയ്‌തെടുക്കുന്ന വെള്ള നിറമുള്ള കളിമണ്ണിന് (ചേടിമണ്ണ്) വന്‍ ഡിമാന്റാണ്. ഇത് ലഭിക്കാന്‍ ഇതര സംസ്ഥാന ലോബി ശക്തമായ സമ്മര്‍ദം ചെലുത്തുന്നുണ്ട്. പരിസരത്തെ ശുദ്ധജലം മലിനമാവാന്‍ തുടങ്ങിയതോടെയാണ് നാട്ടുകാര്‍ ഖനനത്തിനെതിരെ രംഗത്തുവന്നത്.
തൊഴിലാളി നേതാക്കളുമായി മന്ത്രി കഴിഞ്ഞ ദിവസം രഹസ്യ ചര്‍ച്ചനടത്തി. ഇതിനു സമീപം സ്ഥിതിചെയ്യുന്ന കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ ലാട്രൈറ്റ് ഖനനം ആരംഭിക്കാനും മന്ത്രിക്ക് താല്‍പര്യമുണ്ട്. ഇതിനായി മന്ത്രിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച നടന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു. സമരസമിതിയും പഞ്ചായത്ത് ഭരണസമിതിയും ഒരു കാരണവശാലും ഖനനം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പരിസ്ഥിതി പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് രാഷ്ട്രീയ ഭേദമില്ലാതെ നാട്ടുകാര്‍ സമരത്തിനിറങ്ങിയത്. കേരള സിമന്റിനെന്ന പേരില്‍ കരിന്തളത്ത് നിന്നും ലാട്രൈറ്റ് ഇതര സംസ്ഥാനത്തിലേക്കാണ് കയറ്റി അയച്ചിരുന്നത്. പരിസ്ഥിതിക്ക് കടുത്ത ആഘാതം ഉണ്ടാക്കുന്ന ഖനനത്തെ അനുകൂലിച്ച് മന്ത്രി കഴിഞ്ഞ ദിവസംസംസാരിച്ചത്. ഇതോടെ ഈ പ്രദേശത്തെ ജനങ്ങള്‍ ആശങ്കയിലാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക