|    Jul 24 Mon, 2017 4:18 pm
Home   >  Kerala   >  

വാഴിച്ചല്‍ പാറക്കൂട്ടത്തിനിടയില്‍ നിന്ന് മനുഷ്യന്റെ തലയോട്ടിയും അസ്ഥിയും കണ്ടെത്തി

Published : 11th October 2016 | Posted By: mi.ptk

skelton-01

കാട്ടാക്കട: വാഴിച്ചല്‍ പാറക്കൂട്ടത്തിനിടയില്‍ നിന്ന് മനുഷ്യന്റെ തലയോട്ടിയും മറ്റ് ശരീരഭാഗങ്ങളും കണ്ടെത്തി. നെയ്യാര്‍ ഡാം പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ സഹദേവപണിക്കരുടെ ഏക്കറുകണക്കിന് വരുന്ന തോട്ടത്തിലെ പാറക്കൂട്ടത്തില്‍ നിന്നാണ് അസ്ഥികൂടം ലഭിച്ചത്. പച്ചിലമരുന്ന് ശേഖരിക്കാന്‍ പോയ ചിലരാണ് പാറക്കൂട്ടത്തിനിടയില്‍ ചില എല്ലുകള്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ പാറക്കൂട്ടത്തിന്റെ വശങ്ങളില്‍ നിന്നായി തലയോട്ടിയും നട്ടെല്ലും കണ്ടെത്തി. പലയിടത്തായി എല്ലിന്‍ കഷ്ണങ്ങളും കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് നെയ്യാര്‍ ഡാം പോലീസില്‍ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തി തിരച്ചില്‍ നടത്തുകയും ചെയ്തു. ഫോറന്‍സിക് വിദഗ്ദരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. അസ്ഥികള്‍ ഫോറന്‍സിക് പരിശോധനക്കായി അയച്ചിരിക്കുകയാണ്. പുരുഷന്റെ അസ്ഥികൂടമാണ് കണ്ടെത്തിയതെന്നാണ് പ്രാഥമിക നിഗമനം.
സ്ഥലമുടമ സഹദേവ പണിക്കരെ പോലീസ് ചോദ്യം ചെയ്തു. പരിസരവാസികളില്‍ നിന്നും മൊഴിയെടുത്തിട്ടുണ്ട്. ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ എന്ന് പോലീസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക