|    Jul 21 Fri, 2017 8:03 am
FLASH NEWS

വാഴമല ടൂറിസ്റ്റ് കേന്ദ്രമാക്കണമെന്ന ആവശ്യം ശക്തമാവുന്നു

Published : 13th July 2017 | Posted By: fsq

 

പാനൂര്‍: പാനൂരിന്റെ കിഴക്കന്‍ പ്രദേശമായ വാഴമലയും നരിക്കോട്ട് മലയും ടൂറിസ്റ്റ് കേന്ദ്രമാക്കണമെന്ന ആവശ്യം ശക്തമാവുന്നു. പ്രകൃതി രമണീയതകൊണ്ട് ഊട്ടിയോടും വയനാടിനോടും കിടപിടിക്കുന്നതാണ് ഈ പ്രദേശങ്ങള്‍. ഒഴിവു ദിവസങ്ങളില്‍ പ്രകൃതിസൗന്ദര്യം ആസ്വദിക്കാന്‍ നിരവധി ആളുകള്‍ ഇവിടങ്ങളില്‍ എത്തിക്കൊണ്ടിരിക്കുന്നു. നയനമനോഹരവും മനംകുളിര്‍പ്പിക്കുന്നതുമാണ് വാഴമലയും നരിക്കോട്ട് മലയും സഞ്ചാരികള്‍ക്ക്. താഴെഭാഗത്ത് നിന്നും മലകയറി മൂകളിക്കേ് പോവുമ്പോള്‍ കണ്ണിനും മനസ്സിനും കുളിര്‍മയേകുന്ന ഒരു പിടിക്കാഴ്ചകള്‍ സഞ്ചാരികള്‍ക്ക് നല്‍കുന്നു. സമുദ്രനിരപ്പില്‍ നിന്നും ഏറെ ഉയര്‍ന്നുകിടക്കുന്ന ഇവിടെയെത്തിയാല്‍ പച്ചപിടിച്ച് കിടക്കുന്ന ഏക്കര്‍ കണക്കിന് വയലുകളും മലനിരകളും കണ്ണഞ്ചിപ്പിക്കുന്ന വെള്ളച്ചാട്ടവും ദൃശ്യമാധുര്യം നല്‍കുന്നു.കൂത്തുപറമ്പ് മണ്ഡലത്തിലെ തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ഈ പ്രദേശം ചരിത്രപരമായും ഏറെ പ്രാധാന്യമുള്ളതാണ്. ബ്രിട്ടീഷ് ഭരണകാലത്ത് തലശ്ശേരി കോട്ടയില്‍ നിന്നും കാല്‍ നടയായി മാനന്തവാടിയിലേക്ക് പഴശ്ശി രാജാവും സംഘവും സഞ്ചരിച്ച വഴിയും ഇവിടെ കാണാം. കോടിയേരി ബാലകൃഷ്ണന്‍ ടൂറിസം മന്ത്രിയായിരിക്കെ പഴശ്ശിപാത സംരക്ഷിക്കാന്‍ ശ്രമം ആരംഭിച്ചിരുന്നെങ്കിലും തുടര്‍നടപടികള്‍ കൈക്കൊണ്ടില്ല. വാഴമലയെ സംരക്ഷിക്കാനും ടൂറിസം ഭൂപടത്തില്‍ വാഴമലക്ക് സ്ഥാനം ഒരുക്കാനും നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും വിനോദ സഞ്ചാരികളുടെയും ആവശ്യം. അതേസമയം ഈ പ്രദേശത്ത് എത്താന്‍ നല്ല ഗതാഗത സൗകര്യമുണ്ട്്. വിദേശ ടൂറിസ്റ്റുകളെകൂടിആകര്‍ഷിക്കാനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്ന ആവശ്യം ശക്തമാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക