|    Jun 21 Thu, 2018 2:49 am
FLASH NEWS

വാഴക്കോട് ജങ്ഷന്‍ വികസനം: പി കെ ബിജു എംപി മന്ത്രിക്ക് കത്ത് നല്‍കി

Published : 17th January 2017 | Posted By: fsq

 

വടക്കാഞ്ചേരി: വാഴക്കോട് ജംഗ്ഷന്‍ വികസിപ്പിക്കുന്നതിനും, സിഗ്നല്‍സംവിധാനം ഏര്‍പ്പെടുത്തുന്നതിനും ഫണ്ടനുവദിക്കണമെന്ന് പി കെ ബിജു എംപി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച്‌സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് കത്ത് നല്‍കിയെന്നും എംപിഅറിയിച്ചു. വാഴക്കോട് ജംഗ്ഷനില്‍ വാഹനാപകടങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ആവശ്യം. ഇടുങ്ങിയ ജങ്ഷനും വാഹനങ്ങളുടെ അമിത വേഗതയുമാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാന്‍ സിഗ്നല്‍ സംവിധാനമില്ലാത്തതും പ്രശ്‌നമാകുന്നുണ്ട്. ദേശീയപാതയിലെ വടക്കുഞ്ചേരി-മണ്ണുത്തി റീച്ചില്‍ റോഡിന്റെ വീതികൂട്ടുന്ന പ്രവൃത്തിതുടരുന്നതിനാല്‍ പാലക്കാടുവഴി ഇതരസംസ്ഥാനങ്ങളിലേക്ക് പോകേണ്ടചരക്കുവാഹനങ്ങള്‍ ഉള്‍പ്പെടെയുളളവാഹനങ്ങള്‍ തൃശൂര്‍-ഷൊര്‍ണൂര്‍ സംസ്ഥാന പാതയിലൂടെയാണ് കടന്നുപോകുന്നത്.ഇതുമൂലംസംസ്ഥാന പാതയില്‍ അനുഭവപ്പെടുന്ന വാഹനങ്ങളുടെതിരക്കും, അമിതവേഗതയും വാഴക്കോട്ജംഗ്ഷനില്‍ അപകടങ്ങള്‍ സംഭവിക്കുന്നതിനുളള സാധ്യതവര്‍ദ്ധിപ്പിക്കുന്നുണ്ട്. വാഴക്കോട് ജംഗ്ഷന്റെ നവീകരണം ആവശ്യപ്പെട്ട് കഴിഞ്ഞ ഡിസംബര്‍ മാസത്തിലെ ജില്ലാവികസന സമിതിയോഗത്തില്‍ എം.പി പ്രമേയം അവതരിപ്പിച്ചിരുന്നു. ജംഗ്ഷന്‍ വികസനത്തിനായിടോപ്പോഗ്രാഫിക്കല്‍സര്‍വ്വേ പൊതുമരാമത്ത്‌വകുപ്പധികൃതര്‍ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. വാഴക്കോട്ജംഗ്ഷന്റെവികസനവും, അപകടങ്ങള്‍ കുറക്കുന്നതിനായി നടപ്പിലാക്കേണ്ട നടപടികളുംസംബന്ധിച്ച് വിശദമായി പഠിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് നാറ്റ്പാക് ഡയറക്ടര്‍ക്കും എം.പികത്ത് നല്‍കിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss