|    Jul 21 Fri, 2017 10:24 pm
FLASH NEWS

വാള്‍ കാട്ടി ഭീഷണിപ്പെടുത്തി പണവും മൊബൈലും തട്ടിയെടുത്തതായി പരാതി

Published : 5th August 2016 | Posted By: SMR

കരുനാഗപ്പള്ളി: വാള്‍ കാട്ടി ഭീക്ഷണിപ്പെടുത്തി വഴിയാത്രക്കാരില്‍ നിന്നും പണവും മൊബൈലും തട്ടിയെടുത്തതായി പരാതി.
ഒരാഴ്ചയ്ക്ക് മുന്‍പും കഴിഞ്ഞ ദിവസവുമായിട്ടായിരുന്നു സംഭവം.
വലിയകുളങ്ങര മേമനയില്‍ പതപ്പള്ളി വീട്ടില്‍ നജീം സൈക്കിളില്‍ വീട്ടിലേക്ക് വരവേ നാട്ടുവാതുക്കല്‍ ചന്തക്ക് സമീപം
കഴിഞ്ഞ ദിവ,ം രാത്രി 11ന് പിന്തുടര്‍ന്ന് ബൈക്കില്‍ എത്തിയ രണ്ടംഗ സംഘം വാള്‍ കഴുത്തിന് വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പോക്കറ്റില്‍ ഉണ്ടായിരുന്ന 2000 രൂപയും വില പിടിപ്പുള്ള മൊബൈലും തട്ടിയെടുത്തു കടന്ന് കളഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി മേമന വാണിഭ നിലത്ത് ബഷീറിനെയും രണ്ടംഗ സംഘം ആക്രമിച്ചിരുന്നു.
ഓച്ചിറയിലുള്ള പല വ്യഞ്ജന കട അടച്ച് വീട്ടിലേക്ക് വരുന്ന വഴിയില്‍ ബൈക്കിള്‍ പിന്തുടര്‍ന്ന് എത്തിയ രണ്ടംഗ സംഘ ബഷീറിനെ തടഞ്ഞ് നിര്‍ത്തി മാരകായുധങ്ങള്‍ കാട്ടി ക്രൂരമായി മര്‍ദ്ദിക്കുകയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും കൈയില്‍ ഉണ്ടായിരുന്ന പണവും മൊബൈലും തട്ടിയെടുത്തു സംഘം കടന്ന് കളഞ്ഞു. നാട്ടുവാതുക്കല്‍ ചന്തയ്ക്ക് സമീപം രാത്രി 10.30 ന് ആയിരുന്നു സംഭവം.
ഇവിടങ്ങളില്‍ വെളിച്ചം ഇല്ലാത്തതും ആളൊഞ്ഞ ഭാഗവുമാണ്.ഇത് സംബന്ധിച്ച് ഓച്ചിറ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക