|    Oct 17 Wed, 2018 11:07 am
FLASH NEWS
Home   >  Todays Paper  >  page 9  >  

വാള്‍സ്ട്രീറ്റില്‍ പ്രസംഗകനായി ഒബാമ

Published : 21st September 2017 | Posted By: fsq

 

ന്യൂയോര്‍ക്ക്: വാള്‍സ്ട്രീറ്റിലേക്ക് പ്രാസംഗികന്റെ വേഷത്തില്‍ ചെറിയ ഇടവേളയ്ക്കു ശേഷം മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ. ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന ഹിലരി ക്ലിന്റ—നു വേണ്ടിയാണ് അവസാനമായി ഒബാമ വാള്‍സ്ട്രീറ്റില്‍ പ്രസംഗിച്ചത്. 120 കോടിരൂപ പ്രസംഗത്തിനായി ഈടാക്കുകയും ചെയ്തിരുന്നു.ഹു ഈസ് ഹു എന്ന പേരില്‍ ന്യൂയോര്‍ക്ക് വ്യവസായ സ്ഥാപനമായ കാന്റര്‍ ഫിസ്‌ഗെറാള്‍ഡ് സംഘടിപ്പിക്കുന്ന ആരോഗ്യ സംരക്ഷണ സമ്മേളനത്തിനാണു വീണ്ടും ഒബാമയെത്തുന്നത്. സമ്മേളനത്തില്‍ താന്‍ പ്രസിഡന്റായിരിക്കെ തുടക്കമിട്ട ആരോഗ്യ സംരക്ഷണ പദ്ധതിയായിരുന്ന ഒബാമ കെയറിനെ പറ്റി അദ്ദേഹം സംസാരിക്കും. പ്രേക്ഷകര്‍ക്ക് ചോദ്യങ്ങള്‍ ഉന്നയിക്കാനും അവസരം ലഭിക്കുമെന്നു സംഘാടകര്‍ പറയുന്നു

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss