|    Feb 20 Tue, 2018 11:21 pm
FLASH NEWS

വാളൂരില്‍ സിപിഎം സംഘാടക സമിതി ഓഫിസ് നശിപ്പിച്ചു

Published : 11th November 2017 | Posted By: fsq

 

പേരാമ്പ്ര: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി വാളൂരില്‍ സിപിഎം സ്ഥാപിച്ച സംഘാടക സമിതി ഓഫീസും കൊടിതോരണങ്ങളും സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു. കായണ്ണ റോഡില്‍ വാളൂര്‍ ജംഗ്ഷനില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിര്‍മ്മിച്ച ഓഫീസും കൊടിതോരണങ്ങളും വെള്ളിയാഴ്ച പുലര്‍ച്ചെയാണ് നശിപ്പിച്ചത്. സാമൂഹ്യ വിരുദ്ധര്‍ അഴിഞ്ഞാടിയ വിവരം കാലത്ത് നടക്കാനിറങ്ങിയ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ പെട്ടതോടെ പ്രാദേശിക നേതാക്കളെ വിവരമറിയിച്ചു. സിപിഎം ബ്രാഞ്ച് കമ്മറ്റിയാണ് ഓഫീസ് സ്ഥാപിച്ചത്.പാര്‍ട്ടി നല്‍കിയ പരാതിയെ തുടര്‍ന്ന് പേരാമ്പ്ര സബ് ഇന്‍സ്‌പെക്ടറുടെ ചാര്‍ജുളള അസി.എസ്‌ഐ സ്ഥലത്തെത്തി അന്വേഷണം നടത്തി. സംഭവത്തില്‍ കേസെടുത്ത പോലീസ് വിവിധരാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി.പി നാസര്‍ (മുസ്ലിം ലീഗ്) കെ.കുഞ്ഞബ്ദുള്ള (കോണ്‍ഗ്രസ്) പി അബ്ദുള്‍ ശങ്കര്‍, എം.കെ ശ്രീധരക്കുറുപ്പ് (സിപിഎം)എന്നിവരെ സ്റ്റേഷനില്‍ വിളിച്ച് സമാധാനാന്തരീക്ഷം തകര്‍ക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ നീങ്ങാതിരിക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss