|    Jan 20 Fri, 2017 7:29 am
FLASH NEWS

വാളുമായി ജമ്മുവില്‍ ആര്‍എസ്എസ് വനിതകളുടെ റൂട്ട് മാര്‍ച്ച്

Published : 5th July 2016 | Posted By: mi.ptk

2016_7$largeimg205_Jul_2016

ജമ്മുകശ്മീര്‍: കൈയ്യില്‍ ഉയര്‍ത്തിപ്പിടിച്ച വാളും ദണ്ഡുമായി ആര്‍എസ്എസിന്റെ വനിതാവിഭാഗം പ്രവര്‍ത്തകര്‍ ജമ്മുവില്‍
റൂട്ട് മാര്‍ച്ച് നടത്തി. ആര്‍എസ്എസിന്റ പോഷക സംഘടനയായ രാഷ്ട്രീയ സേവിക സമിതിയിലെ 200 വനിതകളാണ്  വാളുമായി മാര്‍ച്ച് നടത്തിയത്. പരിശീലനത്തിന്റെ ഭാഗമായി സാധാരണ നടക്കാറുള്ള പരേഡാണ് ഇതെന്നാണ് ആര്‍എസ്എസ് വക്താവിന്റെ വിശദീകരണം.
പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കും നല്‍കുന്ന വ്യത്യസ്ത രീതിയിലുള്ള പരിശീലനങ്ങള്‍ക്ക് ശേഷം ഇത്തരം പരേഡ് നടത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ആയുധങ്ങള്‍ ഉപയോഗിക്കാനുള്ള പരിശീലനവും സ്വയരക്ഷ,യോഗ,തുടങ്ങിയ കാര്യങ്ങളും നടക്കുന്ന ക്ലാസുകളില്‍ പ്രവര്‍ത്തകരെ അഭ്യസിപ്പിക്കാറുണ്ട്.
15 ദിവസങ്ങളിലായി നടന്ന രണ്ട് ക്യാമ്പുകളില്‍ 77 വനിതകള്‍ക്ക് പരിശീലനം നല്‍കിയതായും അതില്‍ 44 വനിതകള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്നും ആര്‍എസ്എസ് വക്താവ് അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,876 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക