|    Jan 23 Mon, 2017 6:25 pm
FLASH NEWS

വാളിക്കോട് ഡിവൈഎഫ്‌ഐ – യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം; പരിക്കേറ്റവരുമായി എത്തിയ ഇരുസംഘവും ജില്ലാ ആശുപത്രിയിലും ഏറ്റുമുട്ടി

Published : 5th December 2015 | Posted By: SMR

നെടുമങ്ങാട്: വാളിക്കോട ഡിവൈഎഫ്‌ഐ – യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഇരുഭാഗത്തുനിന്നുമായി നാലുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 8.45 ഓടെയാണ് സംഭവം.
വാളിക്കോട് ജങ്ഷനില്‍ ഇത്’ ചുവപ്പുകോട്ട’ എന്ന പേരില്‍ ഒരു ഫ്‌ളക്‌സ് ബോര്‍ഡ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സ്ഥാപിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ നവാസ് ഖാന്‍, റിയാസ്, റിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തില്‍ പരിക്കേറ്റവരുമായെത്തിയ പാര്‍ട്ടിപ്രവര്‍ത്തകര്‍ വീണ്ടും നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും ഏറ്റുമുട്ടി. ഇതിനിടയില്‍ പോലിസ് കസ്റ്റഡിയിലെടുത്ത റിജു, നവാസ്ഖാന്‍ എന്നിവരെ സ്‌റ്റേഷനില്‍ നിന്നും ഡിവൈഎഫ്‌ഐക്കാര്‍ ബലപ്രയോഗത്തിലൂടെ ഇറക്കിക്കൊണ്ടുപോയി.
രാത്രിവൈകിയും സംഘര്‍ഷത്തിന് അയവ് വന്നിട്ടില്ല. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വാളിക്കോടും ജില്ലാ ആശുപത്രിയിലും പോലിസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 56 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക