|    Apr 28 Fri, 2017 7:32 pm
FLASH NEWS

വാളയാറില്‍ അസാധു നോട്ടിന്റെ വന്‍ ശേഖരം പിടികൂടി

Published : 14th November 2016 | Posted By: SMR

പാലക്കാട്: അസാധുവാക്കപ്പെട്ട നോട്ടുകളുടെ വന്‍ ശേഖരം വാളയാറില്‍ പിടികൂടി. 1000 രൂപയുടെ ഒമ്പതു കെട്ടുകളും 500 രൂപയുടെ രണ്ടു കെട്ടുകളുമാണ് പിടിച്ചത്. വാളയാറില്‍ വാഹനപരിശോധനക്കിടെയാണ്  അസാധു നോട്ടുകളുടെ വന്‍ ശേഖരം പിടികൂടിയത്. കെഎസ്ആര്‍ടിസി ബസ്സില്‍ കടത്താന്‍ ശ്രമിക്കുകയായിരുന്ന 10 ലക്ഷം രൂപയുടെ നോട്ടുകളാണ് കണ്ടെത്തിയത്. കോയമ്പത്തൂര്‍ അവിനാശി പുതൂര്‍ ഗ്രാമം സ്വദേശി പ്രവീണ്‍കുമാര്‍ (26) എന്നയാളില്‍ നിന്നാണ് പരിശോധനയ്ക്കിടെ നോട്ടുകള്‍ കണ്ടെത്തിയത്. കോയമ്പത്തൂരില്‍ നിന്നു തൃശൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു ഈ പണമെന്നാണ് പിടിയിലായ പ്രവീണ്‍കുമാര്‍ പോലിസിനോട് പറഞ്ഞത്. നോട്ടുകള്‍ വാളയാര്‍ പോലിസ് കസ്റ്റഡിയിലെടുത്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day