|    Jul 18 Wed, 2018 10:16 pm
FLASH NEWS

വാളയാര്‍ ബസ്സ്റ്റാന്റ് സ്വപ്‌നം മാത്രം

Published : 6th September 2017 | Posted By: fsq

 

വാളയാര്‍: ജില്ലയിലെ കേരള തമിഴ്‌നാട് അതിര്‍ത്തിയായ വാളയാറില്‍ കാലങ്ങളായി ഒരു ബസ്റ്റാന്റ് നര്‍മ്മാണം കടലാസിലൊതുങ്ങുന്നു. കോയമ്പത്തൂര്‍ – പാലക്കാട് ജില്ലകള്‍ പങ്കിടുന്ന അതിര്‍ത്തി പ്രദേശമായ വാളയാറില്‍ നിരവധി ബസ്സുകളാണ് കോയമ്പത്തൂര്‍ – പാലക്കാട് ഭാഗങ്ങളില്‍ നിന്നും രാപകലന്യേ വന്നു പോവുന്നത് . ഇരുഭാഗത്തും ബസ്റ്റാന്റില്ലാത്തതിനാല്‍ എല്ലാ ബസുകളും റോഡിനിരുവശത്തുമായാണ് നിര്‍ത്തിയിടുന്നത്. മാത്രമല്ല കാത്തിരുപ്പു കേന്ദ്രങ്ങളില്ലാത്തതിനാല്‍ യാത്രക്കാര്‍ക്ക് കാലങ്ങളായി മഴയും വെയിലും കൊള്ളാന്‍ വിധിക്കപ്പെട്ടവരാണ്. മാത്രമല്ല് ഇരുഭാഗത്തും ശൗച്യാലയങ്ങള്‍ ഇല്ലാത്തതിനാല്‍ ബസ്സിറങ്ങുന്ന സ്ത്രീ യാത്രക്കാരുടെ പ്രാഥമിക സൗകര്യങ്ങള്‍ നിര്‍വ്വഹിക്കാനും കഴിയാത്ത അവസ്്ഥയാണ്.പുരുഷന്മാരും ബസ്സ് ജീവനക്കാര്‍ക്കുമാവട്ടെ സമീപത്തെ പൊന്തക്കാടുകളാണശ്രയം. തമിഴ്‌നാടിന്റെ ഭാഗത്ത് കാത്തിരിപ്പുകേന്ദ്രമുണ്ടായിരുന്നെങ്കിലും ഇവിടെ ദേശീയ പാതാ നിര്‍മ്മാണത്തോടനുബന്ധിച്ച് ഇതു പൊളിച്ചുമാറ്റിയിരുന്നു. പാലക്കാട് നിന്നും വാളയാറിലേക്ക് മാത്രമല്ല വാളയാറില്‍ നിന്നും കഞ്ചിക്കോട്, ചിറ്റൂര്‍, കൊഴിഞ്ഞാമ്പാറ ഭാഗത്തേക്കും നിരവധി ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നു. മതിയായ തെരുവുവിളക്കുകളില്ലാത്തതിനാല്‍ സന്ധ്യാ സമയങ്ങിയാല്‍ സാമൂഹ്യവിരദ്ധരുടെയും മദ്യപാനികളുടെയും താവളമാണിവിടം. അതിര്‍ത്തി പ്രദേശമായതിനാല്‍ ഇരുട്ടിന്റെ മറവില്‍ കഞ്ചാവു വില്‍പ്പനയും രഹസ്യ ചൂതാട്ട കേന്ദ്രങ്ങളും ഇവിടെ സജീവമാണ്. ഇരുട്ടിന്റെ മറവില്‍ അന്യഭാഗങ്ങളില്‍ നിന്നുമെത്തുന്നവരെ പിടിച്ചുപറിക്കുന്ന സംഘങ്ങളും സജീവമാണിവിടം. രാപകലന്യേ പോലീസിന്റെ സേവനമില്ലാത്തതിനാല്‍ യാത്രക്കാര്‍ കാലങ്ങളായി അരക്ഷിതരണാവിടം  തമിഴ്‌നാടതിര്‍ത്തി പങ്കിടുന്ന  പാലത്തിനപ്പുറത്ത് തമിഴ്‌നാട് ബസുകള്‍ എത്തിയാല്‍ യാത്രക്കാരെ കയറ്റാനായി പാലക്കാട് നിന്നും ബസ്സുകള്‍ പാലത്തിനപ്പുറത്തേക്കെത്തുന്നത് നിയമം ലംഘിച്ച് പോവുന്നതും പതിവാണ്. ഇരുസര്‍ക്കാരുകളും സംയോജിതമായ വാളയാറതിര്‍ത്തിയില്‍ ഒരു ബസ്റ്റാന്റ് നിര്‍മ്മിക്കുകയാണെങ്കില്‍ ഇരുഭാഗത്തുനിന്നുള്ള ബസ്സുകള്‍ സുരക്ഷിതമായി നിര്‍ത്തിയിടാനും യാത്രക്കാര്‍ക്കും ഏറെ ഗുണകരാമാവും. എന്നാല്‍ കാലങ്ങളായി അതിര്‍ത്തിയില്‍ കേരള സര്‍ക്കാരോ, പാലക്കാട്ജില്ലാ ഭരണകൂടമോ ഒരു ബസ്റ്റാന്റ് നിര്‍മ്മിക്കുന്നതിനോ യാത്രക്കാര്‍ക്കായി ഒരു കാത്തിരിപ്പു കേന്ദ്രം സ്ഥാപിക്കാനോ സന്ധ്യാ സമയങ്ങിയാല്‍ അന്ധകാരത്തിലാവുന്ന ഇവിടം ഒരു ഹൈമാസ് വിളക്കുപോലും സ്ഥാപിക്കാനോ തയ്യാറായിട്ടില്ല. മലബാര്‍ സിമന്റ്‌സും വാളയാര്‍ റെയില്‍വെ സ്റ്റേഷനുമൊക്കെ സ്ഥിതി ചെയ്യുന്ന സംസ്ഥാനാതിര്‍ത്തിയായ വാളയാറില്‍ ഒരു ബസ്റ്റാന്റ് നിര്‍മ്മിക്കണമെന്നാവശ്യം ഇപ്പോഴും ശക്തമാവുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss