|    Oct 23 Mon, 2017 2:45 am

വാളകത്ത് കവര്‍ച്ച: 29 പവനും1,30,000 രൂപയും കവര്‍ന്നു

Published : 16th November 2016 | Posted By: SMR

കൊട്ടാരക്കര: വാളകത്ത് വന്‍ മോഷണം. വിരമിച്ച നഴ്‌സിന്റെ വീട്ടില്‍ നിന്നും 29 പവനും 1,30,000 രൂപയുമാണ് കവര്‍ന്നത്. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വാളകം മേഴ്‌സി ഹോസ്പിറ്റലിനു സമീപം നിരപ്പില്‍ ഷാന്‍ ഗ്രില്ലയില്‍ മറിയാമ്മ മാത്യുവിന്റെ വീട്ടില്‍ തിങ്കളാഴ്ച രാത്രിയിലാണ് കവര്‍ച്ച നടന്നത്.  മക്കളെല്ലാം വിദേശത്തായതിനാല്‍ വിധവയായ ഇവര്‍ ഒറ്റയ്ക്കായിരുന്നു താമസം.  വീടിന്റെ പിന്‍വശത്തുള്ള അടുക്കള വാതില്‍ കുത്തിതുറന്നാണ് മോഷ്ടാക്കള്‍ അകത്ത് പ്രവേശിച്ചത്.  മൂന്ന് കിടപ്പുമുറിയിലെയും അലമാരിയില്‍ സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണ്ണവുമാണ് അപഹരിക്കപ്പെട്ടത്. അലമാരികളെല്ലാം കുത്തിതുറന്ന നിലയിലാണ്. സാധനസാമഗ്രിഹകളെല്ലാം  വാരിവലിച്ചിട്ട നിലയിലും. പുലര്‍ച്ചെ ഉറക്കം ഉണര്‍ന്നപ്പോഴാണ് വീട്ടമ്മ വിവരം അറിയുന്നത്. വാളകം എയ്ഡ് പോസ്റ്റില്‍ നിന്നും കൊട്ടാരക്കര സ്റ്റേഷനില്‍ നിന്നും പോലിസ് എത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ്‌സ്‌ക്വോഡും ശാസ്ത്രീയ പരിശോധനകള്‍ നടത്തി.  കൊട്ടാരക്കര ഡിവൈഎസ്പി ബി കൃഷ്ണകുമാര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക