|    May 29 Mon, 2017 5:12 pm
FLASH NEWS

വാളകം അക്രമം:അധ്യാപകന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കി

Published : 17th June 2016 | Posted By: mi.ptk

krishna-kumar-teacher

കൊല്ലം:വാളകത്ത് ക്രൂരമായ അക്രമത്തിനിരയായ രാമവിലാസം വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപകന്‍ കൃഷ്ണകുമാറിനെ  സസ്‌പെന്‍ന്റ് ചെയ്തുകൊണ്ടുള്ള മാനേജര്‍ ആര്‍ ബാലകൃഷ്ണപിള്ളയുടെ നടപടി വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കി. ബഎഡ് സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് ആരോപിച്ച് ജൂണ്‍ ഏഴിനാണ് കൃഷ്ണകുമാറിനെ സസ്‌പെന്റ് ചെയ്തത്.ഇതിനെതിരെ അധ്യാപക സംഘടനയായ കെഎസ്ടിഎ രംഗത്തുവരികയും മാനേജ്‌മെന്റുമായി സ്വരച്ചേര്‍ച്ചയിലല്ലായിരുന്ന കൃഷ്ണകുമാറിനെ മനപൂര്‍വ്വം ഒഴിവാക്കാനുള്ള ശ്രമമാണെന്ന് ഇതേ സ്‌കൂളിലെതന്നെ അധ്യാപികയായ കൃഷ്ണകുമാറിന്റെ ഭാര്യ ഗീതയും ആരോപിക്കുകയും ചെയ്തിരുന്നു. ഇവരും നിലവില്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് ആരോപണത്തില്‍ സസ്‌പെന്‍ഷനിലാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day