|    Nov 20 Mon, 2017 1:15 pm

വാലിമുക്കിലെ മദ്യശാല : തൃക്കോവില്‍വട്ടം പഞ്ചായത്തില്‍ ഹര്‍ത്താല്‍ പൂര്‍ണം

Published : 11th August 2017 | Posted By: fsq

 

കണ്ണനല്ലൂര്‍: തഴുത്തല വാലിമുക്കില്‍ ജനവാസകേന്ദ്രത്തില്‍ സര്‍ക്കാര്‍ വക വിദേശമദ്യ വില്‍പ്പന സ്ഥാപിച്ചതിനെതിരേ സമരസമിതിയുടെ നേതൃത്വത്തില്‍ തൃക്കോവില്‍വട്ടം പഞ്ചായത്തില്‍ നടത്തിയ ഹര്‍ത്താല്‍ സമാധാനപരവും പൂര്‍ണവുമായിരുന്നു. തൃക്കോവില്‍വട്ടം പഞ്ചായത്തിലെ പ്രധാന ജങ്ഷനുകളിലൊന്നായ കണ്ണനല്ലൂരില്‍ കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞു കിടന്നു. ഓട്ടോകളും ടാക്‌സികളും സര്‍വീസ് നടത്തിയില്ല. സ്‌കൂളുകളും സര്‍ക്കാര്‍ ഓഫിസുകളും അടഞ്ഞുകിടന്നു. ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കണ്ണനല്ലൂരിലും പരിസരത്തും വന്‍ പോലിസ് സംഘത്തെ വിന്യസിച്ചിരുന്നു. ഹര്‍ത്താല്‍ അനുകൂലികള്‍ മദ്യശാല ആരംഭിച്ച സ്ഥലത്തേക്ക് മാര്‍ച്ച് നടത്തുമെന്ന അഭ്യൂഹമുണ്ടായിരുന്നതിനാലാണ് കണ്ണനല്ലൂരില്‍ പോലിസ് ക്യാംപ് ചെയ്തത്. മദ്യശാല അടച്ചു പൂട്ടുന്നതു വരെ സമരം തുടരാനാണ് സമരസമിതി തീരുമാനിച്ചിട്ടുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക