|    Jun 23 Fri, 2017 9:17 pm
FLASH NEWS

വാലായ്മപ്പുരയില്‍പ്രസവത്തിനെത്തിയ യുവതി അവശനിലയില്‍

Published : 14th November 2016 | Posted By: SMR

തൊടുപുഴ: ഇടമലക്കുടിയില്‍ ഒരു യുവതിയെ കൂടി വാലായ്മപ്പുരയില്‍ പ്രവേശിപ്പിച്ചു. ഇടമലക്കുടി പഞ്ചായത്ത് പ്രസിഡന്റ് ഗോവിന്ദ രാജിന്റെ മകളായ പവിത്ര (21) ആണ് രാത്രി വൈകിയും ഇരുപ്പ്കല്ല് കൂടിയിലെ വാലായ്മപ്പുരയില്‍ അവശനിലയിലുള്ളത്. ആവശ്യമായ പരിചരണം പെണ്‍കുട്ടിക്ക് ലഭ്യമായിട്ടില്ല. ഞായറാഴ്ച ഉച്ചയോടെയാണ് പ്രസവവേദന അനുഭവപ്പെട്ട യുവതിയെ വാലായ്മപുരയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ സന്ധ്യയായിട്ടും പ്രസവം നടന്നില്ല. ഇതിനെ തുടര്‍ന്ന് അവശനിലയിലാവുകയായിരുന്നു. വിവരം ആരോഗ്യ വകുപ്പിനെ അറിയിച്ചിട്ടുണ്ട്. എന്നല്‍ തിങ്കളാഴ്ച മാത്രമേ ഇവര്‍ക്ക് വൈദ്യസഹായം എത്താനിടയുള്ളു. വെള്ളിയാഴ്ച വാലായ്മപ്പുരയില്‍ പ്രസവിച്ച യുവതിയുടെ ശിശു ആശുപത്രിയിലേക്കു കൊണ്ടുപോവും വഴി മരിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക