|    Jun 23 Fri, 2017 7:32 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

വാലറ്റം ഇന്ത്യയെ കാത്തു

Published : 29th November 2016 | Posted By: SMR

മൊഹാലി: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ലീഡ്. രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജയും ജയന്ത് യാദവും ബാറ്റിങ്ങില്‍ കരുത്തുകാട്ടിയപ്പോള്‍ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് 417 എന്ന മാന്യമായ സ്‌കോറില്‍ അവസാനിച്ചു. ഒന്നാമിന്നിങ്‌സില്‍ 134 റണ്‍സിന്റെ ലീഡും ഇന്ത്യ സ്വന്തമാക്കി. രണ്ടാമിന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് മൂന്നാം ദിനം കളിപിരിയുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 78 എന്ന നിലയിലാണ്. ആറു വിക്കറ്റുകള്‍ കയ്യിലിരിക്കെ ഇന്ത്യയേക്കാള്‍ 56 റണ്‍സ് പിന്നിലാണ് ഇംഗ്ലണ്ടുള്ളത്.
രണ്ടാം ദിനം ആറിന് 271 എന്ന നിലയില്‍ ബാറ്റിങ്ങാരംഭിച്ച ഇന്ത്യക്കുവേണ്ടി പ്രതീക്ഷിക്കപ്പുറമുള്ള പ്രകടനമാണ് വാലറ്റം കാഴ്ചവച്ചത്. രവീന്ദ്ര ജഡേജ (90) മികച്ച രീതിയില്‍ ബാറ്റ് വീശിയപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിന് വേഗം കൂടി. ബൗളിങ്ങിളെ മികച്ച പ്രകടനം ബാറ്റിങ്ങിലേക്കു കൂടി ആവാഹിച്ച് ജയന്ത് യാദവ് (55) മിന്നും പ്രകടനം പുറത്തെടുത്തതും  ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തായി. എട്ടാംവിക്കറ്റില്‍ ഇരുവരും 80 റണ്‍സിന്റെ കൂട്ടുകെട്ടു പടുത്തുയര്‍ത്തിയപ്പോള്‍ 417 എന്ന മികച്ച സ്‌കോര്‍ ഇന്ത്യ പടുത്തുയര്‍ത്തി.
രണ്ടാമിന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കം പിഴച്ചു. അശ്വിന്‍ വീണ്ടും കുക്കിന് അന്തകനായപ്പോള്‍ ഇംഗ്ലണ്ടിന്റ സമ്പാദ്യം 27 റണ്‍സായിരുന്നു. ഹസീബ് ഹമീദിന് പകരം ഇംഗ്ലണ്ടിന് ഓപണിങ്ങ് ചെയതത് ജോയ് റൂട്ടാണ്.
ഒരുവശത്ത് ഇന്ത്യന്‍ സ്പിന്നര്‍മാരെ സൂഷ്മതയോടെ കളിച്ച റൂട്ട് ഇംഗ്ലണ്ട് സ്‌കോര്‍ബോര്‍ഡ് ഉയര്‍ത്തിയെങ്കിലും മറുവശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടേയിരുന്നു. മോയിന്‍ അലിയും (5) അശ്വിന്റെ മുന്നില്‍ വീണപ്പോള്‍ ജോണി ബെയര്‍സ്‌റ്റോയെ ജയന്ത് യാദവിന്റെ പന്തില്‍ മികച്ച ക്യാച്ചിലൂടെ പട്ടേലും പുറത്താക്കി.
ബെന്‍ സ്റ്റോക്‌സും (5) അശ്വിന്റെ സ്പിന്‍വലയില്‍ കുരുങ്ങിയപ്പോള്‍ ഇംഗ്ലീഷ് സ്‌കോര്‍ബോര്‍ഡ് നാലിന് 78 എന്ന നിലയിലേക്ക് കൂപ്പുകുത്തി. അശ്വിന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജയന്ത് യാദവ് ഒരു വിക്കറ്റും സ്വന്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക