|    Feb 25 Sun, 2018 9:29 am

വാര്‍ഷിക പദ്ധതിയില്‍ ഹരിതകേരളത്തിന്പ്രാധാന്യം നല്‍കണം: ഡോ. ടി എന്‍ സീമ

Published : 25th January 2017 | Posted By: fsq

 

ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വകുപ്പുകളും വാര്‍ഷിക പദ്ധതി തയ്യാറാക്കുമ്പോള്‍ ഹരിത കേരളം മിഷന്റെ ഭാഗമായ പ്രവര്‍ത്തനങ്ങള്‍ക്കും ആശയത്തിനും പ്രാധാന്യം നല്‍കണമെന്ന് ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി എന്‍ സീമ പറഞ്ഞു. ഹരിത കേരളം ദൗത്യത്തിന്റെ തുടര്‍ച്ച അവലോകനം ചെയ്യാനും വിവിധ വകുപ്പുകളുടെ ഏകോപനം സാധ്യമാക്കാനും ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ആസൂത്രണ സമിതി ഹാളില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.ജനകീയാസൂത്രണത്തിന്റെ രണ്ടാംഘട്ടത്തിലൂടെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ നടപ്പാക്കുന്നതിന് നൂതന ശാസ്ത്ര-സാങ്കേതിക സഹായം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഹരിതകേരളം മിഷനിലൂടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് എല്ലാവിധ സഹായവും നല്‍കും. പ്രാദേശിക കൂടിയാലോചനകളിലൂടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ആവശ്യം അറിഞ്ഞുള്ള പദ്ധതികള്‍ രൂപീകരിക്കാന്‍ വകുപ്പുകള്‍ തയ്യാറാവണം. പദ്ധതികളുടെ നടത്തിപ്പിന് വകുപ്പുകള്‍ പരസ്പര ബന്ധിതമായി പ്രവര്‍ത്തിക്കണം. പരസ്പരബന്ധിതമായ പ്രവര്‍ത്തനം നടക്കുന്നുേണ്ടായെന്ന് പരിശോധി ക്കുകയും സഹകരണം ഉറപ്പാക്കുകയും വേണമെന്നും ഡോ.സീമ പറഞ്ഞു.ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങളുടെ അവലോകനം യോഗത്തില്‍ നടന്നു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ, ഹരിത കേരളം സാങ്കേതിക ഉപദേഷ്ടാവ് ഡോ. അജയകുമാര്‍ വര്‍മ, എഡിഎം  എം കെ  കബീര്‍,  സബ് കലക്ടര്‍ എസ് ചന്ദ്രശേഖര്‍,  ജില്ലാ പ്ലാനിങ് ഓഫി സര്‍ എന്‍ കെ രാജേന്ദ്രന്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss