|    Jul 22 Sun, 2018 10:41 am
FLASH NEWS

വാര്‍ഷികം വ്യത്യസ്തമായ രീതിയില്‍ ആഘോഷിച്ചു: ‘അരക്കിറുക്കന്‍മാര്‍’ ഒത്തുകൂടി

Published : 12th March 2018 | Posted By: kasim kzm

കുന്ദമംഗലം: ചലച്ചിത്ര അഭിനേതാക്കളായി മാറിയതിന്റെ വാര്‍ഷികം വ്യത്യസ്തമായ രീതിയില്‍ ആഘോഷിച്ചു മാതൃകയായിരിക്കുകയാണ് ‘അരക്കിറുക്കന്‍മാര്‍.  സിനിമയിലെ നടീനടന്മാര്‍ ഉള്‍പ്പെടെയുള്ള അണിയറ പ്രവര്‍ത്തകര്‍ നൂറോളം പുതുമുഖങ്ങളെ അഭിനയം പരിശീലിപ്പിച്ച് അഭ്രപാളിയിലെത്തിക്കുന്ന അരക്കിറുക്കന്‍ എന്ന ചിത്രത്തിന്റെ ഓഡിഷന്‍ നടന്നതിന്റെ ഒന്നാംവാര്‍ഷികമാണ് കാരന്തൂര്‍ മഹാവിശ്വചൈതന്യ ആശ്രമത്തില്‍ നടന്നത്.
ആശ്രമാങ്കണത്തില്‍ കൃഷിചെയ്ത ഔഷധ ഗുണമുള്ള രക്തശാലി ഇനത്തിലുള്ള നെല്‍ച്ചെടിക്കു ജലംപകര്‍ന്നു കൊണ്ടാണ് വാര്‍ഷികം ആഘോഷിച്ചത്. ചിത്രത്തില്‍ അഭിനയിച്ച അരക്കിറുക്കന്മാര്‍ ആഘോഷത്തില്‍ പങ്കുചേര്‍ന്നു. ജലദൗര്‍ലഭ്യത്തിന്റെ രൂക്ഷതയും അത് മറികടക്കാനുള്ള പരിഹാരമാര്‍ഗങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
പരിസ്ഥിതി പ്രശ്‌നം പ്രമേയമാക്കിയ സന്ദേശചിത്രം പൂര്‍ണമായും വാണിജ്യപരമായ രീതിയിലാണ് പുറത്തിറങ്ങുന്നത്. സംസ്ഥാനത്തെ 40 തീയേറ്ററുകളില്‍ ഏപ്രില്‍ അവസാനവാരം ചിത്രം പ്രദര്‍ശനത്തിനെത്തും. അഭിനേതാക്കള്‍ക്ക് മേക്കപ്പ് ഉപയോഗിച്ചിട്ടില്ലെന്നതും പൂര്‍ണമായും സൂര്യപ്രകാശത്തിലാണ് ചിത്രീകരിച്ചിട്ടുള്ളത് എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ചിത്രത്തിന്റെ പ്രചരണത്തിന് ഫ്‌ളെക്‌സോ പ്ലാസ്റ്റിക് വസ്തുക്കളോ ഉപയോഗിക്കുന്നില്ലെന്ന് സംവിധായകന്‍ സുനില്‍ വിശ്വചൈതന്യപറഞ്ഞു.
ചിത്രത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ സ്‌റ്റേജ്‌ഷോ ഉള്‍പ്പെടെ മറ്റു സിനിമകള്‍ക്ക് അവകാശപ്പെടാന്‍ ആവാത്ത വിധത്തിലുള്ള പരിപാടികള്‍ നടത്താനാണ് അണിയറ പ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നത്. ഇതിനായുള്ള റിഹേഴ്‌സലും ആശ്രമത്തില്‍ആരംഭിച്ചു. തിയേറ്ററില്‍ തങ്ങളുടെ ചിത്രം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.
സുനില്‍ വിശ്വചൈതന്യ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത് സിബി ജോസഫ് കൊളംബയിലാണ്. സംഗീതം : പൗലോസ്‌ജോണ്‍സ്, പശ്ചാത്തലസംഗീതം: രമേശ്‌നാരായണന്‍, എഡിറ്റിംഗ്: വേദസുനില്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ :സായിശ്രുതി, പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍: പ്രഫ. ടി ശോഭീന്ദ്രന്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss