|    Aug 22 Tue, 2017 12:53 pm
FLASH NEWS

വാര്‍ധക്യ പെന്‍ഷന്‍ ; വൃദ്ധയ്ക്ക് ഇല്ലാത്ത അക്കൗണ്ടില്‍ പണം നിക്ഷേപിച്ചെന്ന്‌

Published : 3rd August 2017 | Posted By: fsq

 

പെരുനാട്: വാര്‍ധക്യ പെന്‍ഷന്‍ കൈപ്പറ്റുന്ന  ഗുണഭോക്താവിന് ഇല്ലാത്ത അക്കൗണ്ടില്‍ പണം നിക്ഷേപിച്ചതായി പരാതി. ഇത് സംബന്ധിച്ച് വൃദ്ധ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. റാന്നി-പെരുനാട് ഗ്രാമപ്പഞ്ചായത്ത് 11ാം വാര്‍ഡ് ഇടപ്ര കൂനംകര പൂളിമൂട്ടില്‍ തങ്കമ്മ കൊച്ചുകുഞ്ഞ്്് (77) ആണ്് പരാതിക്കാരി. ഇവര്‍ 2015 ഡിസംബര്‍ ഒന്നുമുതല്‍ പെരുനാട് ഗ്രാമപ്പഞ്ചായത്തില്‍ നിന്ന് വാര്‍ധക്യ പെന്‍ഷന്‍ കൈപ്പറ്റുന്ന ആളാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി പെരുനാട് സെന്‍ട്രല്‍ ബാങ്കിലെ അക്കൗണ്ടിലേക്കാണ് തുക വന്നിരുന്നത്. എന്നാല്‍ കഴിഞ്ഞമാസം ബാങ്കില്‍ ചെന്നപ്പോള്‍ 600 രൂപയാണ് ലഭിച്ചതെന്ന് തങ്കമ്മ പറയുന്നു. പഞ്ചായത്ത് ഓഫിസില്‍ അന്വേഷിച്ചപ്പോള്‍ പണം കൃഷിഭവനില്‍ അയച്ചിട്ടുണ്ടെന്ന് അറിയിച്ചു. അവിടെ തിരക്കിയപ്പോള്‍ നാറാണംമൂഴി എസ്ബിടി ശാഖയില്‍ പണം ഉണ്ടെന്നുള്ള മറുപടിയാണ് ലഭിച്ചത്. എന്നാല്‍ യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുള്ള താന്‍ ഇതുവരെ ഈ ബാങ്കില്‍ പോവുകയോ അക്കൗണ്ട് എടുക്കുകയോ ചെയ്തിട്ടില്ലെന്ന് തങ്കമ്മ പറയുന്നു. അതിനാല്‍ തനിക്ക് ലഭിച്ചുകൊണ്ടിരുന്ന പെന്‍ഷന്‍ തുടര്‍ന്ന്് ലഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ഇവര്‍ കലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക